“റൈസിംഗ് സ്റ്റാർസ് 2K26 ” ലോഗോ പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി, മണിമല, പാറത്തോട്,എരുമേലി ,മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട് എന്നീ പഞ്ചായത്തുകളി ലെ വിദ്യാലയങ്ങളിൽ നിന്നും 10-ാം ക്ലാസ്സ്‌, പ്ലസ്‌ 2 പരീക്ഷകളിൽ ഫുൾ A+ ലഭിച്ച വിദ്യാർത്ഥികളെയും സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് നേടിയവരെയും ആദരിക്കുന്നു. “റൈസിംഗ് സ്റ്റാർസ് 2K26 ” എന്ന പേരിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആദരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

ജൂലൈ 2ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് സെയ്ൻ്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അനുമോദന ചടങ്ങ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ആൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ മാരായ റോണി.കെ. ബേബി, എം.ജെ സെബാസ്റ്റ്യൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്നും പ്രസിഡൻ്റ് അഡ്വ.പി.എ.ഷെമീർ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours