സംസ്ഥാനത്തെ ആദ്യ ഓൺലൈൻ ഗ്രാമസഭ ചരിത്രമാക്കി വാഴൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് (ടി.പി പുരം). ചാമംപതാൽ വാഴൂർ മുസ്ലീം ജമാഅത്ത് മദ്രസാ ഹാളി ൽ ഗ്രാമസഭ വിജയകരമായി സംഘടിപ്പിച്ചു. വാർഡിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്കും വിദേശത്തുള്ള പ്രവാസികൾക്കും ഗൂഗിൾ മീറ്റ് (Google Meet) വഴി ഗ്രാമസഭയുടെ ഭാ ഗമാകാൻ കഴിഞ്ഞത് വേറിട്ടൊരു അനുഭവമായി. കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനകീയ ആസൂത്രണത്തിൽ പ്രയോജനപ്പെടുത്തുന്നത് ജനാധിപത്യ പ്രക്രിയയെ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കലാദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ, പഞ്ചായത്ത് സെക്രട്ടറി എം. സൗമ്യ, അസിസ്റ്റന്റ് സെക്രട്ടറി രേഖ കെ. എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ റംഷാദ് റഹ്മാൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെ യർപേഴ്സൺ വി.എൻ. ജിനുരാജ്, പഞ്ചായത്ത് അംഗങ്ങളായ ജോൺസൺ, വത്സമ്മ ആന്റണി, രാജേഷ് പി. ആർ, ഗ്രാമസഭ കോഡിനേറ്റർ വിഷ്ണു ഹർഷകുമാർ എന്നിവർ സംസാ രിച്ചു.
സ്ഥലത്തില്ലാത്തവർക്കും വിദേശത്തുള്ള പ്രവാസികൾക്കും തങ്ങളുടെ നാടിന്റെ വികസന കാര്യങ്ങളിൽ നേരിട്ട് അഭിപ്രായം രേഖപ്പെടുത്താൻ ക്യു.ആർ കോഡ് (QR Code) വഴി യുള്ള ഈ ഓൺലൈൻ സംവിധാനം ഏറെ സഹായകരമായി. നിരവധി പേരാണ് ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്നുകൊണ്ട് ഡിജിറ്റലായി ഈ ഗ്രാമസഭയിൽ പങ്കാ ളികളായത്.

+ There are no comments
Add yours