അപകട ഭീക്ഷണി ഉയർത്തി കലുങ്കിന്റെ സ്ലാബ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളു കളായെങ്കിലും നന്നാക്കുവാൻ നടപടിയില്ല.കാഞ്ഞിരപ്പള്ളി ഞള്ളമറ്റം വയലിലാണ് ത കർന്ന സ്ലാബ് അപകട ഭീക്ഷണി സൃഷ്ടിക്കുന്നത്. ബസുകളടക്കം നൂറുകണക്കിന് വാഹ നങ്ങൾ ദിനംപ്രതി കടന്നു പോകുന്ന അഞ്ചലിപ്പ ഞള്ളമറ്റം വയൽ റോഡിലാണ് കലുങ്കി ന്റെ ഭാഗമായ സ്ലാബ് തകർന്ന് കിടക്കുന്നത്.

രാത്രി കാലങ്ങളിൽ വാഹനങ്ങൾ അപക ടത്തിൽപ്പെടാനുള്ള സാധ്യത ഏറെ ഉണ്ടായിട്ടും തകർന്നസ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാൻ ഇതുവരെനടപടിഒന്നുമുണ്ടായിട്ടില്ല. ഇരു ചക്രവാഹനയാത്രക്കാർക്കാണ് ഇത് കൂടുതൽ ഭീക്ഷണി സൃഷ്ടിക്കുന്നത്.നാട്ടുകരിൽ ചില ർ കുഴിയിൽ നാട്ടിയിരിക്കുന്ന മുളങ്കമ്പുകൾ മാത്രമാണ് ഇവിടെ അപകട മുന്നറിയിപ്പ്. സ്ലാബ് തകർന്ന് കിടക്കുന്നത് മൂലം ഒരേ സമയം ഇരുവശത്തേക്കും കലുങ്കിലൂടെ വാഹന ങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയുണ്ട്.

ഇരു വശത്ത് നിന്നും ഒരേ സമയം വാഹനങ്ങൾ എത്തിയാൽ ഒരു വശത്തെ വാഹനം നി ർത്തിയിട്ടശേഷം മാത്രമെ എതിർവശത്തെ വാഹനത്തിന്കടന്നു പോകാൻ കഴിയു എന്ന സ്ഥിതിയാണ് ഇവിടെ. അപകടത്തിനായി കാത്ത് നിൽക്കാതെ സ്ലാബ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് യാത്രക്കാരടക്കമുള്ള പ്രദേശവാസികൾ ഉന്നയി ക്കുന്നത്.