വ്രതശുദ്ധി കൈവരിച്ച ഹൃദയങ്ങളുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോ ഷിക്കുന്നു. എല്ലാം ദൈവത്തിലര്‍പ്പിച്ച് ഉപവാസവും ഉപാസനയുമായി ഒരു മാസക്കാലം കഴിച്ചുകൂട്ടിയവര്‍ക്ക് ഇത് ആഹ്‌ളാദവേള. പുതുവസ്ത്രം ധരിച്ചും മൈലാഞ്ചിയണി ഞ്ഞും ഈദിന്റെ നിറപ്പകിട്ട് നെഞ്ചേറ്റുകയാണേവരും.

ആത്മനിയന്ത്രണത്തിന്റെ ജീവിതവഴിയില്‍ വിശുദ്ധിയുടെ മാസം പിന്നിട്ട വിശ്വാസി സ മൂഹം ആത്മഹര്‍ഷത്തിന്റെ നിറവില്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്ര്‍) ആഘോ ഷിക്കുകയാണ്. ശഅബാന്റെ അവസാന സന്ധ്യയില്‍ വിരുന്നുവന്ന് ആത്മീയ ജീവിത ത്തെ സജീവമാക്കിയ റമസാന്‍, ശവ്വാലിന്റെ പുലരിയിലേക്കു വിശ്വാസിയെ ആനയിച്ച് വിടവാങ്ങിയിരിക്കുന്നു. ഈദിന്റെ മന്ത്രം ആത്മനിര്‍വൃതിയുടെ തക്ബീര്‍ ധ്വനികളായി നാവിലുയരാന്‍ വ്രതചൈതന്യം ഊര്‍ജപ്രവാഹമായി ആത്മാവില്‍ നിറയേണ്ടതുണ്ട്.

മുസ്ലിം സമൂഹത്തിന്റെ രണ്ട് ആഘോഷദിനങ്ങളില്‍ ഒന്നാണ് ഈദുല്‍ ഫിത്ര്‍. നിര്‍ബന്ധ ദാനത്തിന്റെ (ഫിത്ര്‍ സക്കാത്ത്) ദിനമായതു കൊണ്ടാണ് ഈദുല്‍ ഫിത്ര്‍ എന്ന നാമക രണം. ഈ ദിനത്തിലെ പ്രധാന കര്‍മവും ഫിത്ര്‍ സക്കാത്ത് തന്നെ. പെരുന്നാള്‍ ദിവസ ത്തിലെ ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ആവശ്യമായ ധനത്തിനു പുറമേ മറ്റെന്തെങ്കിലും ബാക്കിയുള്ള എല്ലാവര്‍ക്കും ഫിത്ര്‍ സക്കാത്ത് നിര്‍ബന്ധമാണ്.

വ്രതശുദ്ധി കൈവരിച്ച ഹൃദയങ്ങളുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോ ഷിക്കുന്നു. എല്ലാം ദൈവത്തിലര്‍പ്പിച്ച് ഉപവാസവും ഉപാസനയുമായി ഒരുമാസക്കാലം കഴിച്ചുകൂട്ടിയവര്‍ക്ക് ഇത് ആഹ്ലാദവേള. പുതുവസ്ത്രം ധരിച്ചും മൈലാഞ്ചിയണിഞ്ഞും ഈദിന്റെ നിറപ്പകിട്ടിലാണ് നാടെങ്ങും.

കര്‍മ – ധര്‍മങ്ങളെല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ സമാനതകളില്ലാത്ത ഐക്യബോധത്തി ന്റെ സന്ദേശം കൂടി നമുക്കു വായിച്ചെടുക്കാം. എല്ലാവര്‍ക്കും വേണം പ്രാര്‍ഥനയിലൊരു പങ്ക്. അല്ലാഹു അനുഗ്രഹിക്കട്ടെ. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.