കേരളത്തിലെ മതസൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അതിനു വേണ്ടി ശ്രമിക്കുന്നവർ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയവാദം ആണ്. രാജ്യം ഇന്ന് വരെയും നേടിയെടുത്ത എല്ലാ മൂല്യങ്ങളെയും തകർകത്തെറിയാൻ കഴിയുന്ന ഒരു സ്ഫോടക വസ്തുവാണ് വർഗീയത. വ്യക്തികളെയും മതങ്ങളെയും നോക്കി അവരുടെ പേരിൽ വർഗീയതയുടെ ചാപ്പ കുത്താൻ ശ്രമിക്കുന്ന പ്രവണത അടുത്തകാലത്തായി വളർന്നുവരികയാണ്. ഇതിന് നേതൃത്വം നൽകാൻ ചില പുരോഹിതന്മാരും രംഗത്തു ണ്ട് .ഇവരെ സമൂഹം തിരിച്ചറിയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പൂർവികർ നേടിയെടുത്ത നമ്മുടെ രാജ്യത്തിന് അതിന്റേതായ ഒരു പൈതൃകം ഉണ്ട് . അത് മതേതര മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പൈതൃകമാണ്. ജാതിയുടെയും മതത്തി ന്റെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് കൂട്ടുനിൽക്കുന്നവർ ആ രായാലും അവരെ ഒറ്റപ്പെടുത്തേണ്ടതാണ് .കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മി റ്റി നിർമ്മിച്ചു നൽകുന്ന ദാറുൽ ഖൈർ ഭവന പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയാ യിരുന്നു അദ്ദേഹം .പാശ്ചാത്യർ പരീക്ഷിച്ച് പരാജയപ്പെട്ട ഒന്നാണ് ജൻട്രൽ ന്യൂട്രാലിറ്റി. ആണും പെണ്ണും സമമാണെന്ന് പറയുന്നതും പ്രചരിപ്പിക്കുന്നതും നമ്മുടെ രാജ്യത്തിന് ചേർന്നതല്ല.പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ പച്ചയായ ലൈംഗിക വിദ്യാഭ്യാസം അ ടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം അലി ദാരിമി എറണാകുളം അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ മജീദ് കക്കാട് ,എ സൈഫുദ്ദീൻ ഹാജി ,എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജബ്ബാർ സഖാഫി എറണാകുളം, സി.എ.ഹൈദ്രോസ് ഹാജി, അബ്ദുൽ കരീം സഖാഫി ഇടുക്കി, ജഅഫർ കോയ തങ്ങൾ ,കെ എം മുഹമ്മദ്, വി എച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ ,എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ലബീബ് സഖാ ഫി ,പി എം അനസ് മദനി ,ലിയാഖത്ത് സഖാഫി ,ഹംസ മുസ്ലിയാർ ,ഹംസ മദനി ,മു ഹമ്മദ് കുട്ടി മിസ്ബാഹി ,പിടി നാസർ ഹാജി, അബ്ദുല്ലത്തീഫ് മുസ്ലിയാർ കോട്ടയം, നിസാർ തിരുവാതുക്കൽ, ഷാജഹാൻ സഖാഫി, അബ്ദു ആലസംപാട്ടിൽ, ആരിഫ് ഇൻസാഫ്, സൈനുദ്ദിൻ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു.