കാഞ്ഞിരപ്പള്ളി: ഒരു മാസം നീണ്ട റമദാൻ വൃതത്തിനു് സമാപനം കുറിച്ച് ഈദുൽ ഫി ത്തറിന്റെ മുന്നോടിയായി കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് 250 കിടക്കവിരികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് കൈമാറി.ആശുപത്രി വളപ്പിൽ ചേർന്ന യോഗ ത്തിൽ വെച്ച് ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കൽ ആശു പത്രി സൂപ്രണ്ട് ഡോക്ടർ ശാന്തിക്ക് കൈമാറി. ഇതിന്റെ ഭാഗമായി ചേർന്ന യോഗം വാ ഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാലഗോപാലൻ ഉൽഘാടനം ചെയ്തു.
നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൽ സലാം മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജമാഅ ത്ത് ബെക്രട്ടറി സി എ മുഹമ്മദു ഫെയ്സി ചെറുകര, എച്ച് അബ്ദുൽ അസീസ്, ഡോക്ടർ ബാബു സെബാസ്റ്റൻ ,സിറാജ് തൈപറമ്പിൽ, ഷംസുദീൻ തോട്ടത്തിൽ, ഷഫീഖ് താഴത്തു വീട്ടിൽ എന്നിവർ സംസാരിച്ചു.അബ്ദുൽ സലാം അധ്യക്ഷനായി.