സിസിടിവി ഇല്ലായിരുന്നെങ്കിൽ ഈ അപകടം മറിച്ചാകുമായിരുന്നു. ദേശീയപാത 183ൽ കുന്നുംഭാഗത്ത് കാറും ടിപ്പറും കുട്ടിയിടിച്ചുണ്ടായ അപകടമാണ് സിസിടിവി പരിശോധ നയിൽ പൊൻകുന്നം പൊലീസ് തീർപ്പാക്കിയത്.രാവിലെ 10.50ന് പൊൻകുന്നം ഭാഗത്ത് നിന്നു വന്ന കാറും സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പറും ഇടിച്ചത്.ഇടിയുടെ ആ ഘാതത്തിൽ കാറിന്റെ ഡ്രൈവർ വശത്തെ 2 വാതിലും തകർന്നു.അപകടം നടന്നതോടെ ഇരു കൂട്ടരും തമ്മിൽ തർക്കമായി. ഇതോടെ നാട്ടുകാരും കൂടി.
ഇതിനിടയിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ മറ്റ് ടിപ്പറും സ്ഥലത്തെത്തിയതോടെ തർക്കം രൂക്ഷമായി. അപകടത്തിന്റെ പടം കണ്ടെവരെല്ലാം കാർ ഓടിച്ചിരുന്ന ആളുടെ പേരി ലാണ് കുറ്റം ആരോപിച്ചത്. ഇതോടെ പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി സമീപത്തെ ഇലക്ട്രിക്കൽ കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചു. പരിശോധനയിൽ പൊൻകു ന്നം ഭാഗത്ത് നിന്നു വന്നിരുന്ന കാറിനെ ടിപ്പർ മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ എ തിരെ പിക്കപ്പ് വാൻ വന്നപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ച് കാറിൽ ഇടിക്കുകയാണെ ന്ന് സ്ഥിരികരിച്ചതോടെ തർക്കത്തിന് പരിഹാരമായി.