കാഞ്ഞിരപ്പള്ളി: സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന രാജു സാറിന് മുരുകന്‍ കാട്ടാക്കട അടക്കം കേരളത്തിലുട നീളം വലിയൊരു സൗഹൃത്ത് ബന്ധവുമുണ്ട്.കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്‌ക്കാരിക, വിദ്യാഭ്യാസ രംഗത്തെ ഏറെ ശ്രദ്ധാലുവായ, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ഞൊണ്ടിമാക്കല്‍ രാജുസാര്‍ (ദേവസ്യാ ജോസഫ്) ആകസ്മികമാ യി വേര്‍പിരിഞ്ഞു. ഹൃദയസംബന്ധമായ ശസ്ത്രക്രിയയെതുടര്‍ന്നു എറണാകുളത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്‌ക്കാരശുശ്രൂഷ നാളെ ബുധന്‍ ഉച്ചകഴിഞ്ഞ് ആനക്കല്ലിലുള്ള വീട്ടില്‍ നിന്നും ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തും.

2000 മുതല്‍ വിദ്യാഭ്യാസ വകുപ്പിലെ പാഠ പുസ്തക പരിഷ്‌ക്കരണ കമ്മിറ്റിയിലെ സോഷ്യല്‍ വര്‍ക്ക് വിഷയത്തില്‍ കോര്‍ ഗ്രൂപ്പിലെ അംഗമെന്ന നിലയിലും ഒപ്പം പാഠപുസ്തകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും രാജു സര്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.ഒപ്പം ഹയര്‍ സെക്കണ്ടറിയിലെ സോഷ്യല്‍ വര്‍ക്ക് പുസ്തകത്തിന്റെ രചയിതാവുമായിരുന്നു ഇദ്ദേഹം.

കേരളത്തിലുട നീളം കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കിയ രാജു, പോലീസ് സേനാംഗ ങ്ങള്‍ക്കടക്കം വിവിധ സര്‍വീസ് മേഖലകളില്‍ കൗണ്‍സിലിങ്ങ് ക്ലാസുകള്‍ എടുത്തിരു ന്നു.കൂടാതെ സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങളും അവതരിപ്പി ച്ചിട്ടുണ്ട്. 1990 കളില്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നിനവുകള്‍ നോവുകള്‍ എന്ന സീരിയലിന്റ രചയിതാവാണ്.

മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനായിരുന്ന ദേവസ്യ സര്‍.പാറത്തോട് താമസിച്ചിരുന്ന കാല യളവില്‍ പാറത്തോട് പബ്ലിക്ക് ലൈബ്രറിയുടെ നെടുംതൂണുകളില്‍ ഒരാളായിരുന്നു. പാറത്തോട് പബ്ലിക്ക് ലൈബ്രറിയുടെ മുന്‍ പ്രസിഡന്റായിരുന്നു. ലൈബ്രറിയുടെ പുന രുദ്ധാരണ പ്രവര്‍ത്തനത്തിന് മുന്‍പന്തിയിലുണ്ടായിരുന്നു.തുടര്‍ന്ന് താമസം ആനക്കല്ലിലേ ക്ക് മാറ്റിയപ്പോള്‍ നവകേരള വായനശാലക്ക് ആനക്കല്ലില്‍ തുടക്കമിട്ട രാജു സര്‍ നിലവി ല്‍ ആനക്കല്‍ ആര്‍ദ്ര റസിഡന്‍സ് അസോസിയേഷന്റെ സെക്രട്ടറിയും കൂടിയാണ്.

ജനപ്രിയനായിരുന്ന ഏവര്‍ക്കും സുസമ്മതനായിരുന്ന രാജുസാര്‍ സഹപാഠികളുടെയും സുഹൃത്തുക്കളുടെയുമിടയില്‍ ”കാട്ടാളന്‍” എന്ന ഓമനപ്പേരിലാണറിയപ്പെട്ടിരുന്നത്. മാന്നാനം കെ.ഇ. കോളജില്‍ പഠനകാലഘട്ടത്തില്‍ കോളജില്‍ സംഘടിപ്പിച്ച കവിതാപാ രായണമത്സരത്തില്‍ കടമ്മനിട്ടയുടെ ‘കാട്ടാളന്‍’ എന്ന കവിത അവതരിപ്പിച്ച് കോളജിലേ വരുടേയും പ്രീതി പിടിച്ചുപറ്റി അതിശക്തമായ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ബിരുദപഠനത്തിനുശേഷം സോഷ്യല്‍ വര്‍ക്കില്‍ ബിരുദാന്തരബിരുദം നേടിയ രാജു സാര്‍ കാഞ്ഞിരപ്പള്ളിയില്‍ മാത്രമല്ല മധ്യകേരളത്തില്‍ ഒട്ടാകെ അറിയപ്പെടുന്ന വാഗ്മിയും ട്രെയിനറും മികച്ച സംഘാടകനും പൊതുപ്രവര്‍ത്ത കനുമായിരുന്നു.

കുട്ടികളും യുവജനങ്ങളുമായി ഏറെ അടുത്ത് ഇടപ്പെട്ട് അവരുടെ ഗുരുവും സ്‌നേഹിത നുമായി മാറുവാന്‍ രാജുസാറിനധികം സമയം വേണ്ടിയിരുന്നില്ല.നിരവധി പുസ്തകങ്ങ ളുടെ രചയിതാവായ അദ്ദേഹം വിവിധ വിഷയങ്ങളെപ്പറ്റി ആധികാരിക പഠനം നടത്തി മാതാപിതാക്കള്‍ക്കും, കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും ബോധവത്ക്കരണം നടത്തുവാ ന്‍ പ്രത്യേകമായ കഴിവ് നേടിയിരുന്നു. മികച്ച നാടകനടന്‍ കൂടിയായിരുന്ന രാജു സാര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡു നേടുകയും നിരവധി നാടകങ്ങ ളിലും സിനിമയിലും വേഷമിട്ടിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുവാന്‍ ഏറെ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

രാജുസാറിന്റെ ആകസ്മിക വിയോഗം പൊതുസമൂഹത്തിന് തീരാനഷ്ടമാണുണ്ടാക്കി യിരിക്കുന്നത്. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ മെമ്പറും പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെമ്പറുമായ അഡ്വ. എന്‍. ജെ. കുര്യാക്കോസ് സഹോദരനു മാണ്.

കട്ടപ്പന തങ്കമണി വലിയകുളം കുടുംബാംഗം സൈനമ്മ ഭാര്യയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ദിയോണാവ് (ചെങ്കല്‍പ്പെട്ട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്) മകളും ഡാല്‍ബി ഡി. (വിദ്യാര്‍ത്ഥി, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്)മകനുമാണ്.