പാഞ്ചാലിമേട്: നമ്മുടെ നാട്ടിലെത്തുന്ന വിദേശ–തദ്ദേശീയ അതിഥികളോടു മാന്യതയോടെ പെരുമാറണ മെന്നും ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാ കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇടുക്കി ജില്ലയിൽ വിവിധ ടൂറി സം പദ്ധതിക ളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര മേഖലയിൽ ആർക്കും എന്തും ആകാം എന്നുള്ള സ്ഥിതിക്കു നിയന്ത്രണം ഏർപ്പെടുത്തും. വിദേശ വനിതയുടെ കൊലപാതകം കേരളത്തിലെ ടൂറിസം വ്യവസായത്തിന് അപമാന മായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സർക്കാ രിന്റെ ഭാഗത്തുനിന്നു സ്വീകരിക്കുന്നതിനാണു റെഗുലേറ്ററി കമ്മിഷൻ രൂപീകരിക്കുന്ന ത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങളും സുരക്ഷയും വർധിപ്പിക്കുന്ന തിനും ഏകോപിപ്പിക്കുന്നതിനും സമിതികൾ രൂപീകരിക്കും. ഉത്തരവാദിത്ത ടൂറിസം എല്ലാ ജില്ലയിലും കാര്യക്ഷമമാക്കും. റൂറൽ ടൂറിസവും ഉത്തരവാദിത്ത ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായു ള്ള സർവേകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. പദ്ധതികളുടെ ഇഴച്ചിലാണു വിനോദസഞ്ചാര വകുപ്പു നേരിടുന്ന ഗുരുതര പ്രശ്നമെന്നും ഇതാണു വകുപ്പിന്റെ ശാപ മെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ടൂറിസത്തിന്റെ വികസനത്തിനായി പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാൽ വിനോദസഞ്ചാര വകുപ്പിൽ നിന്നു പണം അനുവദിക്കും. എന്നാൽ പിന്നീട് ഏതെങ്കിലും കാരണത്താൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത്തരത്തിൽ ഒട്ടേറെ പദ്ധതികളാണു പാതിവഴിയിൽ ഉപേക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു. വണ്ടിപ്പെരിയാർ സത്രം ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ നിർമാ ണോദ്‌ഘാടനവും മന്ത്രി നിർവഹിച്ചു.പെരുവന്താനം ഗ്രാപഞ്ചായത്തിലെ പാഞ്ചാലി മേട് ടൂറിസം പദ്ധതി മന്ത്രി നാടിനു സമർപ്പിച്ചു.  ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ സത്രം ടൂറിസം ഭൂപടത്തിൽ പ്രധാന ഇടംപിടിക്കാൻ കാരണമാകുന്ന പദ്ധതിക്കു തുടക്കംകുറിക്കാൻ അവസരം ലഭിച്ചത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. 3.50 കോടി രൂപയുടെ ടൂറിസം വികസന പ്രവർത്തനങ്ങളാണു സത്രത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ജോയ്സ് ജോർ‍ജ് എംപി, ഇ.എസ്.ബിജിമോൾ എംഎൽഎ, അഴുത ബ്ലോക്ക്‌ പഞ്ചായ ത്തു പ്രസിഡന്റ് ലിസ്സിയാമ്മ ജോസ്,പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു, വണ്ടിപ്പെരിയാർ പഞ്ചായത്തു പ്രസിഡന്റ് ശാന്തി ഹരിദാസ്, ഏലപ്പാറ പഞ്ചായത്തു പ്രസിഡന്റ് ഷാജി കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് സജ്ജന ഹക്കീം, ജില്ലാ പഞ്ചായത്തംഗം സിറിയക് തോമസ്, വെയർഹൗസിങ് കോർപറേ ഷൻ ചെയർമാൻ വാഴൂർ സോമൻ, പി.എസ്.രാജൻ, ജില്ലാ പഞ്ചായത്തംഗം വിജയകു മാരി ഉദയസൂര്യൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ആർ.സെൽവത്തായ്, മോളി ഡൊമിനിക്, പഞ്ചായത്തു വൈസ്‌പ്രസിഡന്റുമാരായ ശ്യാമള മോഹനൻ, എസ്.പി.രാജേന്ദ്രൻ, ഡിടി പിസി സെക്രട്ടറി ജയൻ പി.വിജയൻ ടൂറിസം ഡപ്യൂട്ടി ഡയറക്‌ടർ കെ.എസ്.ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു. പാഞ്ചാലിമേട്, ഏലപ്പാറ പരിധികളിൽ വിവിധ സംഘടനക ളുടെ സഹകരണത്തോടെ നിർധന കുട്ടികൾക്കു നോട്ടുബുക്കുകളും കുടയും മന്ത്രി വിതര ണം ചെയ്‌തു.