കാഞ്ഞിരപ്പള്ളി: ജീവിത പ്രയാസങ്ങളില്‍ നിസ്സഹായരാകുന്ന സഹോദരങ്ങളെ പരിഗ ണിക്കുകയും അവര്‍ക്കായി ഹൃദയം തുറന്ന് പങ്കുവയ്ക്കുകയും ചെയ്യുന്നവരാകണം ന മ്മളോരോരുത്തരുമെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ മേലദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍.

റെയിന്‍ബോ പദ്ധതിയില്‍ ചാമംപതാലില്‍ നിര്‍മ്മിച്ച രണ്ടുഭവനങ്ങളുടെ ആശീര്‍വ്വാ ദം നിര്‍വ്വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നല്‍കുന്നവര്‍ക്കാണ് സമൃ ദ്ധിയും സമാധാനവും സമ്മാനമായി ലഭിക്കുന്നതെന്നും മാര്‍ മാത്യു അറയ്ക്കല്‍ ഓര്‍ മ്മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ സിഎംസി സന്യാസിനീ സ മൂഹം സാമ്പത്തിക സഹായം നല്‍കി നിര്‍മ്മിച്ച രണ്ട് ഭവനങ്ങള്‍ക്കാവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയത് ചാമംപതാല്‍ സ്വദേശി സൈമണ്‍ കൊച്ചുപുരയ്ക്കലാണ്. സിഎംസി സന്യാസിനീ സമൂഹം റെയിന്‍ബോ പദ്ധതിയില്‍ മൂന്നു ഭവനങ്ങളാണ് നി ര്‍മ്മിക്കുന്നത്. റെയിന്‍ബോ പദ്ധതി ഭവനങ്ങളുടെ പ്ലാന്‍ തയ്യാറാക്കി സാങ്കേതിക സ ഹായം സൗജന്യമായി നല്കുന്നത് കൂവപ്പള്ളി അമല്‍ജ്യോതി കോളജ് സിവില്‍ എഞ്ചി നീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റാണ്.

കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ചാമം പതാല്‍ പള്ളിവികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍, ഫാ. തോമസ് പരിന്തിരി ക്കല്‍, ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍, സിഎംസി കാഞ്ഞിരപ്പള്ളി പ്രൊവിന്‍ഷ്യല്‍ സി സ്റ്റര്‍ എലിസബത്ത് സാലി, ഫാ. ജോസഫ് മൈലാടിയില്‍, ഫാ.ജോര്‍ജ് തെരുവംകുന്നേ ല്‍, സിസ്റ്റര്‍ റ്റെസിന്‍ മരിയ, സൈമണ്‍ കൊച്ചുപുരയ്ക്കല്‍, ഫാ. വര്‍ഗീസ് കൊച്ചുപുര യ്ക്കല്‍, സിസ്റ്റര്‍ ജോസി, സിസ്റ്റര്‍ പ്രസൂന, കുടുംബാംഗങ്ങള്‍, സമീപവാസികള്‍ തുട ങ്ങിയവര്‍ ആശീര്‍വ്വാദകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.