കാഞ്ഞിരപ്പള്ളി: ഹൈന്ദവ വിശ്വാസങ്ങളുടെ മേലുള്ള കടന്നുകയറ്റം അ വസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും, ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവിധിയില്‍ പ്രതിഷേധിച്ചും ഗണപതിയാര്‍ കോവില്‍,മധുര മീ നാക്ഷി കോവില്‍ ക്ഷേത്രോപദേശക സമിതികളുടെ സംയുക്താഭിമുഖ്യ ത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ നാമജപ ഘോഷയാത്രയില്‍ നൂറു കണക്കിന് ഭക്തജനങ്ങള്‍പങ്കെടുത്തു.ഗണപതിയാര്‍ കോവിലില്‍നിന്ന് ആ രംഭിച്ച ഘോഷ യാത്രയില്‍ സ്ത്രീകളുള്‍പ്പടെയുള്ള ഭക്തജനങ്ങള്‍ ശരണമ ന്ത്ര ജപങ്ങളുരു വിട്ടാണ് അണിനിരന്നത്.
പേട്ടക്കവല,ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍,കുരിശിങ്കല്‍ ജംഗ്ഷന്‍,പുത്തനങ്ങാ ടി വഴി തിരിച്ച് പേട്ടക്കവലയിലൂടെ ഈരാറ്റുപേട്ട റോഡില്‍ പ്രവേശിച്ച് മധുര മീനാക്ഷി കോവിലില്‍ യാത്ര സമാപിച്ചു. തുടര്‍ന്ന് വാഴൂര്‍ തീര്‍ഥാ പാദാശ്രമത്തിലെ ഗരുഡ ധ്വജാനന്ദ സ്വാമി സന്ദേശം നല്‍കി.ശബരിമലയെ കച്ചവട കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും നിരീശ്വരവാദികള്‍ക്ക് ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങളില്‍ ഇട പെടാന്‍ അവകാശമില്ലെന്നും ഗരുഡധ്വജാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.

കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതിവിധി മറികടക്കുന്നതിന് ആവശ്യമായ നിയമ നിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഗണപതിയാര്‍ കോവില്‍ ക്ഷേ ത്രോപദേശക സമിതി ഭാരവാഹികളായ സി.ആര്‍. സന്തോഷ്, ഷാജി തേ വര്‍മല, കെ.എസ്. ബിജു, ബിജു നെല്ലിപ്പള്ളി, ടി.എസ്. പരമേശ്വരന്‍പി ള്ള, മധുരമീനാക്ഷി കോവില്‍ ക്ഷേത്രോപദേശക സമിതി ഭാരവാഹികളാ യ ഡി. സാബു, എ.ആര്‍. മനോജ് അമ്പാട്ട്, പി.എന്‍. പ്രദീപ്, ടി.പി. വിശ്വ നാഥപിള്ള, രാജീവ് ആലയ്ക്കല്‍, നാരായണന്‍നമ്പൂതിരി, അജിത്, കെ. കെ. ഹരി എന്നിവര്‍ നേതൃത്വം നല്‍കി.