കഴിഞ്ഞദിവസം പശുക്കിടാവിനെ പുലി പിടിച്ച ടിആര്‍ ആന്‍ഡ് ടി എസ്റ്റേ റ്റിലെ ഇഡികെ ഡിവിഷനില്‍ പുലിയെ പിടിക്കാന്‍ വനം വകുപ്പിന്റെ നേ തൃത്വത്തില്‍ കൂട് സ്ഥാപിച്ചു. ബുധനാഴ്ച രാവിലെയാണ് ഇഡികെ ഒന്നാം ഭാഗത്ത് ഇടംപാടത്ത് ഷൈനിയുടെ പശുവിനെ എസ്റ്റേറ്റിനുള്ളില്‍ കടിച്ചു കീറി കൊന്ന നിലയില്‍ കാണപ്പെട്ടത്.

പശുക്കിടാവിന്റെ കഴുത്തില്‍ നഖങ്ങള്‍ ആഴ്ന്നിറങ്ങിയ പാടുകള്‍ കണ്ടെ ത്തിയതോടെ പുലി തന്നെയെന്ന് വനം വകുപ്പ് ഉറപ്പിക്കുകയായിരുന്നു. കു പ്പക്കയം, ചെന്നാപ്പാറ, കൊമ്പുകുത്തി, കടമാന്‍കുളം ഇഡികെ ഭാഗത്താണ് പുലിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ടത്. ഈ ഭാഗങ്ങളിലെല്ലാം വ നം വകുപ്പ് കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതിലൊന്നും പുലിയുടെ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. ജനവാസ മേഖലയില്‍ ലയങ്ങള്‍ക്ക് മുന്പി ലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഓരോ ദിവസവും പുലി യുടെ സാന്നിധ്യം മേഖലയില്‍ വ്യാപകമായതോടെ പുറത്തിറങ്ങാന്‍ പോ ലും ഭയക്കുകയാണ് തൊഴിലാളികള്‍.

പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഓഫീ സിലേക്ക് പ്രതിഷേധ പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ചതോ ടെയാ ണ് വനംവകുപ്പ് ആദ്യം കൂട് സ്ഥാപിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും പുലിയുടെ ആക്രമണം തുടരുന്നത് എസ്റ്റേറ്റ് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വന്യമൃഗശല്യം രൂക്ഷമായിട്ടുണ്ടെങ്കിലും പുലിയുടെ ശല്യം ഇതുപോലെ രൂക്ഷമായ മറ്റൊരു പ്രദേശം ഇല്ലെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു.