കണമല : വീടിൻറ്റെ മുന്നിലെ മൺതിട്ടയിൽ വിളളൽ വീണത് കണ്ട് ആധിയോടെയാണ് കണല പാറക്കടവ് കുന്നപ്പളളിൽ തോമസ് മാത്യുവും കുടുംബവും കഴിഞ്ഞ രാത്രി ഉറ ങ്ങാൻ കിടന്നത്.ഇന്നലെ നേരം പുലർന്നപ്പോൾ കണ്ടത് മുറ്റമപ്പാടെ ഒലിച്ചു പോയി വീട് ഇടിഞ്ഞ് വീഴാറായ നടുക്കുന്ന കാഴ്ച.സ്കൂളിൽ പോകാൻ വഴിയില്ലാതെ വിഷ മിച്ച മക്കളെ ചേർത്തുപിടിച്ച് അപകടത്തിൻറ്റെ നടുവിൽ  മാതാപിതാക്കൾ സങ്കടക്കട ലിലായി.
ടാപ്പിംഗ് ജോലി കൊണ്ട് കുടുംബം പോറ്റാൻ പ്രയാസപ്പെടുന്ന തോമസ് മാത്യുവിന് ഭാ ര്യയും നാല് മക്കളുമാണുളളത്. റോഡിൽ നിന്നും 40 അടിയോളം ഉയരമുളള മൺതിട്ട യിലായിരുന്നു വീട്. സംരക്ഷണ ഭിത്തിയില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വഴിയു ണ്ടായിരുന്നത് മുറ്റത്തൂടെയായിരുന്നു. മുറ്റം ഒലിച്ച് മൺതിട്ടക്കൊപ്പം ഇടിഞ്ഞ് വീണ തോടെ വീടും ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. മക്കൾക്ക് ഇന്നലെ സ്കൂളിൽ പോ കാൻ കഴിഞ്ഞില്ല.
ഉടനെ സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ വീട് അപകടത്തിലാകും. നിർധനരായ കു ടുംബം എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. വാർഡംഗം അനീഷ് വാഴയിലും പൊതുപ്രവർത്തകരും സ്ഥലം സന്ദർശിച്ചിരുന്നു. മരാമത്ത് അധികൃതർ റോഡിന് സംരക്ഷണ ഭിത്തി നിർമിച്ചാൽ അപകടഭീഷണി ഒഴിവാക്കി വീട് സുരക്ഷി തമാക്കാമെന്ന് വാർഡംഗം പറഞ്ഞു.