കാഞ്ഞിരപ്പള്ളി രൂപതയിലെ മാതാക്കളുടെ നേതൃത്വ പരിശീലനവും വ്യക്തിത്വ വി കസനവും ലക്ഷ്യമാക്കി കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ തു ടക്കം കുറിച്ച പ്രചോദിനി പരിശീലന പരിപാടി രൂപത വികാരി ജനറാള്‍ ഡോ. ജോസ ഫ് വെള്ളമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. മാത്യൂ ഓലി ക്കല്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഫാ. വര്‍ഗ്ഗീസ് കാക്കല്ലില്‍, രൂപത മാതൃവേദി പ്രസി ഡന്റ് മേരിക്കുട്ടി മാത്യൂ പൊടിമറ്റത്തില്‍, രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാ സ്റ്റ്യന്‍ പുളിക്കക്കുന്നേല്‍, രൂപത ആനിമേറ്റര്‍ സി.നവ്യ റോസ് CSN എന്നിവര്‍ സന്നിഹി തരായിരുന്നു.