അന്തിയുറങ്ങാൻ നല്ലൊരു കൂരയില്ലാത്ത അപർണ്ണയ്ക്ക് അടച്ചുറപ്പുള്ള ഒരു ഭവനം നി ർമ്മിച്ചു നൽകുന്ന തിരക്കിലാണ് കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി സ്മാരക ഹൈ സ്ക്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അധ്യാപ കർ, അനധ്യാപകർ, സുമനസ്സുകൾ ,സ്കൂൾ മാനേജ്മെൻറ്റ് എന്നിവർ ഒത്തുചേർന്നാണ് അപർണ്ണയ്ക്ക് ഒൻപതുലക്ഷം രുപ ചെലവിൽ ഭവനം നിർമ്മിച്ചു നൽകുന്നത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4ന് സ്കൂൾ ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് കോട്ടയം ന വജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു തോമസ് വീടിൻ്റെ താക്കോൽ അപർണ്ണയുടെ കുടും ബത്തിന് കൈമാറും.പാറത്തോട് പാലപ്ര കൈനാട്ടുകുന്നേൽ ഷൈജു അശ്വതി ദമ്പ തികളുടെ മകളാണ് പാറത്തോട് ഗ്രേസി സ്മാരക ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാ ർത്ഥിനിയായ അപർണ്ണ.രണ്ടു മുറി, ഹാൾ അടുക്കള, സിറ്റൗട്ട്, ശൗചാലയം എന്നിവയട ങ്ങിയ വീടിൻ്റെ ടൈൽ പാകൽ, വയറിംഗ്, പ്ലംബിംഗ് എന്നിവ നടന്നു വരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് ടി എ സെയ്നില്ല കൺവീനറും അധ്യാപകൻ ടോമി ജേക്കബ് ജനറ ൽ കൺവീനറും ആയുള്ള കമ്മിറ്റിക്കാണ് വീടിൻ്റെ നിർമ്മാണ ചുമതല .പാലപ്ര കട്ട യ്ക്കൽ കടയ്ക്ക് സമീപത്താണ് വീടു നിർമ്മിച്ചിട്ടുള്ളത്.