കാഞ്ഞിരപ്പളളി ആനക്കൽ തൈപ്പറമ്പിൽ മാത്യു – മോളമ്മ ദമ്പതികളുടെ മകളും പ ടിഞ്ഞാറ്റുകര, കാഞ്ഞിരത്തുങ്കൽ ,രഞ്ജിത്തിൻ്റെ ഭാര്യയുമായ മഹിമാ മാത്യുവിൻ്റെ വേർപാട് ആനക്കൽ ഗ്രാമത്തിന് സങ്കട കടലായി. കോവിഡ്  വാക്സിനു ശേഷം അ സ്വ സ്ഥതയുണ്ടാവുകയും ചികിത്സയിലിരിക്കെ മരണ പെടുകയും ചെയ്ത മഹിമ മാത്യുവി ൻ്റെ മൃതദേഹം കാണാൻ നാടിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിയത്. ജൻമനാ ഒരു കാൽ മാത്രമുള്ള മഹിമ ഒറ്റക്കാലിൽ നൃത്തം ചെയ്ത് സംസ്ഥാ ന തലത്തിൽ പോലും ശ്രദ്ധിക്കപെട്ട  മഹിമയുടെ വേർപാട് വിശ്വസിക്കാനാവാതെ ആനക്കൽ ഗ്രാമം നിശ്ചലമായി.
സംസ്കാര ചടങ്ങിന് തുടക്കമായതോടെ മാതാവ് മോളമ്മ, സഹോദരി ലിന മാത്യു എ ന്നിവരെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ ഏറെ വിഷമിച്ചു. തൻ്റെ മകൾ ഇനി ഇല്ലയെന്നതിൽ മനസ് തകർന്ന പിതാവ് മാത്യു വിൻ്റെ വിതുമ്പൽ  കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. സർക്കാർ ചീഫ് വിപ്പ് ഡോ: എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തു ങ്കൽ എം.എൽ. എ, മുൻ എം.എൽ എ പി.സി. ജോർജ്, മാണി.സി. കാപ്പൻ എം.എൽ. എ.യ്ക്കു വേണ്ടി ഭാര്യ ആലീസ് മാണി സി. കാപ്പൻ എന്നിവരടക്കം നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.