കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട ഇടവകകളിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അം ഗങ്ങളെ പങ്കെടുപ്പിച്ച് 2022 നവംബര്‍ പന്ത്രണ്ടാം തീയതി പൊടിമറ്റം സെന്റ് മേരിസ് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെട്ട മിഷന്‍ ക്വിസ് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗ ത്തില്‍ സണ്‍ഡേസ്‌കൂള്‍ രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, അസിസ്റ്റന്റ് ഡ യറക്ടര്‍ ഫാ. തോമസ് നരിപ്പാറ, പൊടിമറ്റം ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാ ങ്കുളം, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റിറ്റ മരിയ, മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് ശ്രീ. അരുണ്‍ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റാന്നി സിറ്റഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് മരുതോലില്‍ ക്വിസ് പ്രോഗ്രാം നയിച്ചു.
1. സെന്റ് ഇസിദോര്‍ സണ്‍ഡേസ്‌കൂള്‍; നെറ്റിത്തൊഴു
2.  സെന്റ് മേരീസ് സണ്‍ഡേസ്‌കൂള്‍; ഇളങ്ങുളം
3. സെന്റ് മേരീസ് സണ്‍ഡേസ്‌കൂള്‍; പൊടിമറ്റം.
4. കര്‍മ്മല മാതാ സണ്‍ഡേസ്‌കൂള്‍; ചക്കുപള്ളം
5. സെന്റ് തോമസ് സണ്‍ഡേസ്‌കൂള്‍; മുക്കൂട്ടുതറ.
എന്നീ ടീമുകള്‍ യഥാക്രമം ഒന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പൊടിമറ്റം സെന്റ് മേരീസ് ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാങ്കുളം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.