കാഞ്ഞിരപ്പള്ളിയിൽ വിരണ്ടോടിയ എരുമ പരിഭ്രാന്തി പടർത്തി. വൈകിട്ട് 4 മണിയോ ടെയായിരുന്നു സംഭവം. പൂതക്കുഴിയിൽ വച്ച് വിരണ്ട എരുമ മൂന്ന് കിലോമീറ്ററകലെ എ കെ ജെ എം സ്കൂളിന് സമീപം വച്ചാണ് കീഴ്പ്പെടുത്തിയത്.വാഹനങ്ങളിൽ തട്ടിയ തൊഴിച്ചാൽ ആളുകളെ ഉപദ്രവിക്കാൻ ശ്രമിച്ചില്ല. കുരിശിങ്കൽ കീഴ്പ്പെടുത്താൻ ശ്രമി ച്ചെങ്കിലും വീണ്ടും വിരണ്ടോടുകയായിരുന്നു.

സ്കൂൾ വിട്ട സമയത്തായതിനാൽ ടൗണിൽ വലിയ തിരക്കും ഉണ്ടായിരുന്നു. ഫയർഫോ ഴ്സ് എത്തി ആദ്യം പിടികൂടാൻ ശ്രമിച്ചെങ്കിലും എരുമ വിരണ്ടോടി.തുടർന്ന് വാഹന മായി പിന്തുടർന്ന് കഴുത്തിൽ കെട്ടിയിരുന്ന കയറിൽ വാഹനം കയറ്റി നിർത്തിയാണ് എരുമയെ കീഴ്പ്പെടുത്തിയത്.