ചങ്ങനാശ്ശേരിക്ക് പിന്നാലെ കാഞ്ഞിരപ്പള്ളിയിലും ജോസ് ജോസഫ് വിഭാഗങ്ങൾ തമ്മി ലുള്ള തർക്കം മൂലം പ്രസിഡന്റ് മാറ്റം വൈകുന്നു. ധാരണ പ്രകാരം ജോസ് വിഭാഗത്തെ സോഫി ജോസഫ് കഴിഞ്ഞ 20 നായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാ ജിവയ്ക്കേണ്ടിയിരുന്നത്.

കേരള കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൂടി വ്യാപിക്കുകയാണ്. ചങ്ങനാശ്ശേരിക്കു പിന്നാലെ ഇപ്പോൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ് മാറ്റവും തർക്കം മൂലം വൈകുന്ന സ്ഥിതിയാണ്.നിലവിലെ പ്രസിഡന്റ് സോഫി ജോസഫ് കഴിഞ്ഞ മാസം 20 ന് ധാരണ പ്രകാരം രാജി വയ്ക്കേണ്ടതായിരുന്നു.എന്നാൽ ഇതുണ്ടായില്ലന്നു മാത്രമല്ല രാജി ക്കാര്യത്തിലുള്ള. തീരുമാനം വൈകുകയുമാണ്. സോഫി രാജിവച്ചാൽ മുന്നണിയിലെയും പാർട്ടിയിലെയും ധാരണ പ്രകാരം പ്രസിഡന്റാകേണ്ടത് ജോസഫ് വിഭാഗത്തെ മറിയാമ്മ ജോസഫാണ്.നിലവിൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ട എന്നതാണ് സോഫി ജോസഫിന് ജോസ് വിഭാഗം നൽകിയിരിക്കുന്ന നിർദേശം.

തർക്കങ്ങളിൽ പഹാരമുണ്ടായ ശേഷം മാത്രം മതി രാജി എന്നാണ് ജോസ് വിഭാഗത്തി ന്റെ തീരുമാനം . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിന്റെ രാജിക്കാര്യത്തിൽ തീരുമാനമെ ടുക്കേണ്ടത് പാർട്ടി, യുഡിഎഫ് ജില്ല നേതൃത്വങ്ങളാണ് ഡോ.എൻ ജയരാജ് എം എൽ എ യും പറഞ്ഞു. അകലകുന്നത്തടക്കം പാലിക്കാത്ത ധാരണ മറ്റിടങ്ങളിൽ പാലിക്കണമെന്ന് പറയുന്നതിൽ എന്തർത്ഥമാണന്നും അദ്ദേഹം ചോദിച്ചു. സോഫി ജോസഫിനെയും, മറി യാമ്മ ജോസഫിനെയും കൂടാതെ കേരള കോൺഗ്രസിന് മറ്റൊരു ബ്ലോക്ക് പഞ്ചായത്തംഗം കൂടി ഇവിടെയുണ്ട്.ഇദ്ദേഹവും ജോസ് വിഭാഗത്തിനൊപ്പമാണ്. മറിയാമ്മ ജോസഫ് മാത്രമാണ് ഇവിടെ ജോസഫ് പക്ഷത്തുള്ളത്. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാത്ത ജോ സ് വിഭാഗത്തിന്റെ നിലപാടിനെതിരെ ജോസഫ് വിഭാഗം കടുത്ത പ്രതിക്ഷേധമുയർത്തി ക്കഴിഞ്ഞു