പരാതിയെ തുടര്‍ന്ന് ഇടക്കുന്നത് പ്രവര്‍ത്തിക്കുന്ന കെ.സി റെജി ലൈസെന്‍സിയായുള്ള റേഷന്‍ കടയില്‍ സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ 142 കിലോ ഗോതമ്പ് അധികമായി കണ്ടെ ത്തി.മുന്‍ഗണനാ കാര്‍ഡിന് സൗജന്യമായി ഗോതമ്പ് നല്‍കുന്നില്ല എന്ന പരാതിയെ തുടർ ന്നായിരുന്നു പരിശോധന.കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ആഫീസർ ടി.ജി. സത്യപാലി ൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മുൻഗണന വിഭാഗം കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാതെ അധികമായി സൂക്ഷിച്ച ഗോതമ്പ് പിടികൂടിയത്. ലൈ സെന്‍സിക്കെതിരെ കര്‍ശന നടപ ടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറി യിച്ചു.

പാറത്തോട് പ്രവര്‍ത്തിക്കുന്ന 29 -ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ ലീഗല്‍ മെട്രോളജി -സി വില്‍ സപ്ലൈസ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ തൂക്കത്തില്‍ കുറവുകണ്ടെത്തിയ തിനെ തുടര്‍ന്ന് 5000/- രൂപ പിഴ ഈടാക്കി .പരിശോധനാ സംഘത്തില്‍ ലീഗല്‍ മെട്രോള ജി ഇന്‍സ്പെക്ടര്‍ പി.കെ ബിനുമോന്‍, റേഷനിങ്ങ് ഇന്‍സ്പെക്ടര്‍മാരായ ഷീനാകുമാ രി എസ്, സാവിയോ പി ജോര്‍ജ്ജ് , ഇ.ജെ ഷെനോയ് എന്നിവര്‍ പങ്കെടുത്തു.