മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പൂഞ്ഞാർ നിയോജകമ ണ്ഡലത്തിൽ ഒരു കോടി 3 ലക്ഷം രൂപയുടെ സഹായം…
മുണ്ടക്കയം : 2021 മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയു ടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1,03,07,000 രൂപയുടെ സഹായം പൂഞ്ഞാർ നിയോ ജകമണ്ഡലത്തിലെ അപേക്ഷര്‍ക്ക് ലഭിച്ചതായി എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്ക ൽ അറിയിച്ചു. 2021 മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ലഭിച്ച 1267 അപേക്ഷകള്‍ക്കായിട്ടാണ് ഇത്രയും തുക അനുവദിച്ചത്. ഇത് കൂടാതെ 597 അപേക്ഷ കള്‍ കൂടി സര്‍ക്കാരിന്റെ പരിഗണനയിലാണ്.
വില്ലേജടിസ്ഥാനത്തില്‍ ലഭിച്ച തുക (അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റില്‍) 1. ഈരാറ്റു പേട്ട – 29,08,500 (411), 2.എരുമേലി നോർത്ത് – 9,15,000 (115), 3.എരുമേലി സൗത്ത് – 13,47,000 (135), 4. ഇടക്കുന്നം – 5,15,500 (72), 5.കൊണ്ടൂർ – 6,28,500 (67), 6.കൂട്ടിക്ക ൽ – 3,07,500 (31), 7.കൂവപ്പള്ളി – 4,48,000 (48), 8.കോരുത്തോട് – 8,65,000 (120), 9.മുണ്ടക്കയം – 8,40,000  (107)10. പൂഞ്ഞാർ – 1,62,500 (19) 11. പൂഞ്ഞാർ നടുഭാഗം – 4,31,500 (46), 12. പൂഞ്ഞാർ തെക്കേക്കര – 4,26,000  (41), 13. തീക്കോയി – 5,12,500 (55). ധനസഹായം അനുവദിക്കപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് തുക നേരിട്ട്  ഇതിനോടകം എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നവരുന്നുണ്ടെന്നും എം എൽ എ അറിയിച്ചു.