മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളെ സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ അം​ബേ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.
മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ​പ്പെ​ട്ട വ​ണ്ട​ൻ​പ​താ​ൽ മൂ​ന്ന് സെ​ന്‍റ് കോ​ള​നി, പ​തി​നേ​ഴാം വാ​ർ​ഡി​ലെ ആ​ഴം​മ​ല ഐ​എ​ച്ച്ഡി​പി കോ​ള​നി, പ​തി​നാ​റാം വാ​ർ​ഡി​ലെ താ​ന്നി​ക്ക​പ്പ​താ​ൽ ഐ​എ​ച്ച്ഡി​പി കോ​ള​നി, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട മൂ​ക്ക​ൻ​പെ​ട്ടി ഐ​എ​ച്ച്ഡി​പി കോ​ള​നി, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് കു​ഴി​മാ​വ് ഐ​എ​ച്ച്ഡി​പി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
കോ​ള​നി​ക​ൾ​ക്കു​ള്ളി​ലെ റോ​ഡ്, ന​ട​പ്പാ​ത, ഡ്രെയി​നേ​ജ്, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, കു​ടി​വെ​ള്ള​ത്തി​നും ജ​ല​സേ​ച​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, കോ​ള​നി​ക​ളി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും വൈ​ദ്യു​തീ​ക​ര​ണം, സോ​ളാ​ർ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും ഖ​ര-​ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം, പൊ​തു ആ​സ്തി​ക​ളു​ടെ മെ​യി​ന്‍റ​ന​ൻ​സ്, പൊ​തു​വാ​യ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ, സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അം​ബേ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​പ്ര​കാ​രം ഈ ​കോ​ള​നി​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്