പോളിംഗ് ബൂത്ത് കണ്ട് അദ്ഭുതപ്പെട്ട് വോട്ടര്‍മാര്‍. പച്ചപ്പുല്‍ത്തകിടിയുടെ മുകളില്‍ തൂവെള്ള നിറമുള്ള കൂടാരം. അതില്‍ പരവതാനി വിരിച്ച നടപ്പാത. ഹരിത ഭംഗിയു ടെ സൗന്ദര്യം നിറഞ്ഞ പൂക്കള്‍. വൃത്തിയും വെടിപ്പും നിറഞ്ഞ പോളിംഗ് ബൂത്ത്. വോട്ട് ചെയ്തവരുടെ മനം നിറച്ച ഈ പോളിംഗ് ബൂത്ത് എരുമേലി പഞ്ചായത്തിലെ ഇ രുമ്പൂന്നിക്കരയിലായിരുന്നു.

കുടിക്കാന്‍ മണ്‍കൂജയില്‍ ശുദ്ധജലം നിറച്ചു വെച്ചിരുന്നു. പ്രകൃതി സൗഹൃദമാക്കി അണിയിച്ചൊരുക്കിയ ഈ പോളിംഗ് ബൂത്ത് കാഴ്ചയില്‍ മനോഹാരിത കൊണ്ട് വേറിട്ടു നില്‍ക്കുന്നതായിരുന്നു. വോട്ടര്‍മാര്‍ സന്തോഷത്തോടെയാണ് വോട്ട് ചെയ്തു മടങ്ങിയത്. പലരും മനോഹരമായ ഈ ഹരിത ബൂത്തിനെ ലൊക്കേഷന്‍ ആക്കി സെല്‍ഫി ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ കാമറകളില്‍ പകര്‍ത്തി സംതൃപ്തിയടഞ്ഞു.

ഇരുമ്പൂന്നിക്കര മലയരയ മഹാസഭാ കെട്ടിടത്തിന് സമീപത്ത് താത്കാലികമായി സ ജ്ജമാക്കിയ ഈ പോളിംഗ് ബൂത്തില്‍ വോട്ടെടുപ്പ് നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥ രും ബൂത്തിന്റെ ഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു. ഹരിത പെരുമാറ്റചട്ടങ്ങളുടെ ഭാ ഗമായി ശുചിത്വ മിഷന്‍, ഹരിത കേരളം, എരുമേലി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ചേര്‍ന്നാണ് ബൂത്ത് സജ്ജമാക്കിയത്.