കാഞ്ഞിരപ്പള്ളി: ചേനപ്പാടി ആർ.വി.ജി. വൊക്കേഷണൽ എച്ച്. എസ് സ്‌കൂളിന്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദി ആ ഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കാമാകും. രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാ ടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ ഹിക്കും.1930ൽ പൂർണ്ണ എൽ.പി സ്‌കൂളായി ഉയർത്തി. പിന്നീട് 1966ൽ ഹൈസ്‌കൂളായും 1980ൽ വൊക്കേഷണൽ ഹയർസെക്കൻഡറി യായും ഉയർത്തപ്പെട്ടു. തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷവും നൂറ് ശതമാനം വിജയം സ്‌കൂളിന് ലഭിച്ചിരുന്നു. ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 501 അംഗ സംഘാടക സമിതിയും രൂപികരിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം സാംസ്‌കരിക സമ്മേളനം, പൂർവ്വ അധ്യാപക സംഗമം എന്നിവ നടത്തും.ഡോ.എൻ. ജയരാജ് എം.എൽ.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പി.എൻ പ്രഭാകരൻ ആമുഖപ്രഭാഷണം നടത്തും. സ്‌കൂൾ സ്ഥാപകൻ മറ്റ ത്തിൽ രാമൻ വൈദ്യരുടെ ഛായചിത്രം ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് അന്ന മ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ എന്നിവർ ചേർന്ന അനാഛ്ചാദനം ചെയ്യും. 1917ലാണ് ചേനപ്പാടി മറ്റത്തിൽ എം.കെ രാമൻ നായർ രാമവിലാസം ലോവർ പ്രൈമറി സ്‌കൂൾ സ്ഥാപിക്കുന്നത്.ഡോ.എൻ.ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയുടെ ആധുനിക നിലവാരത്തി ൽ നിർമ്മിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ പണിയും പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുള ത്തുങ്കൽ 33 ലക്ഷം രൂപയും സ്‌കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നൽകിയിരുന്നു.