ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ പേട്ടതുള്ളലിനായി അമ്പലപ്പുഴ അയ്യപ്പഭക്തസംഘം എട്ടിന് പുറപ്പെടും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട 50 ഭക്തരാണ് സംഘത്തി ല്‍ ഉണ്ടാകുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ 50 പേര്‍ക്ക് മാത്രമാണ് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.

രഥയാത്രയും പമ്പാസദ്യയും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശമുള്ളതിനാല്‍ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ഇത്തവണ തീര്‍ത്ഥാടനത്തിന് ഉ ണ്ടാകില്ല. അമ്പലപ്പുഴ കരയുടെ പെരിയോന്‍ എന്‍.ഗോപാലകൃഷ്ണപിള്ളയാണ് യാത്ര ന യിക്കുക. യാത്ര പുറപ്പെടും മുമ്പ് സംഘാംഗങ്ങള്‍ ആന്റിജന്‍ പരിശോധനയും 12 ന് എരുമേലിയില്‍ ആര്‍ ടി പി സി ആര്‍ പരിശോധനയും നടത്തും.

കാറുകളിലാണ് യാത്ര. 11 നാണ് എരുമേലി പേട്ടതുള്ളല്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പേട്ടതുള്ളല്‍. 14 ന് മകരവിളക്ക് ദര്‍ശനവും 15 ന് ശീവേലി എഴുന്നള്ളത്തും കര്‍പ്പൂരാഴിയും നടത്തി സംഘം മലയിറങ്ങും.