പെരുവന്താനം ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിര ഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പിനു വൈകി എത്തിയ യുഡിഫ് അം ഗങ്ങൾ നാമ നിർദ്ദേശ പത്രിക നല്‌കാൻ താമസിച്ചതോടെ പത്രിക സ്വീകരിക്കുവാൻ റിട്ടേർണിംഗ് ഓഫീസർ തയാറായില്ല. ഇതിനൈ ചൊല്ലിയാണ്‌ യുഡിഫ് അംഗങ്ങൾ റി ട്ടേർണിംഗ് ഓഫീസറെ തടഞ്ഞതു . പത്രിക സ്വീകരിക്കുവാൻ സമയം കഴിഞ്ഞതിനാ ലാണ്‌ സ്വീകരിക്കാഞ്ഞതെന്നും എൽ ഡി എഫ് അംഗങ്ങൾ നേരത്തെ പത്രിക സമർ പ്പിച്ചതായും റിട്ടേർണിംഗ് ഓഫീസർ പറഞ്ഞു.

ധനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ അധ്യക്ഷന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ തിനാല്‍ മറ്റ് മൂന്ന് സ്റ്റാന്‍ഡിങ് കമ്മറ്റികളായ ആരോഗ്യം – വിദ്യാഭ്യാസം, വികസന കാ ര്യം, ക്ഷേമകാര്യം എന്നീ കമ്മറ്റികളുടെ ചെയര്‍മാന്‍മാരെയാണ് തെരഞ്ഞെടുക്കേണ്ട ത്. ധനകാര്യ, വികസന കാര്യ കമ്മറ്റികളില്‍ ആറ് വീതം അംഗങ്ങളും ക്ഷേമ കാര്യ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റികളില്‍ അഞ്ച് വീതം അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കേണ്ടത്. മുന്‍ഗണനാക്രമത്തില്‍ ഓരോ കമ്മറ്റിയിലേക്കുമുള്ള അംഗങ്ങ ളെയാണ് വോട്ട് ചെയ്ത് തെരഞ്ഞടുക്കേണ്ടത്. ഓരോ അംഗവും ഏതെങ്കിലും ഒരു സ്റ്റാന്‍ ഡിങ് കമ്മറ്റിയില്‍ അംഗമായിരിക്കണമെന്നാണ് നിബന്ധന.