കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ തമ്പലക്കാട് പ്രവർത്തിക്കുന്ന പെനുവേൽ ആശ്ര മത്തിന്‍റെയും എമ്മാനുവേൽ ധ്യാന കേന്ദ്രത്തിന്‍റെയും രജത ജൂബിലി സമാപന സമ്മേ ളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷ ണം നടത്തി. മത്തായി സ്മാരക ലൈബ്രറി ഉദ്ഘാടനം ആന്‍റോ ആന്‍റണി എംപി നിർവ ഹി ച്ചു. പിന്നിട്ട 25 വർഷങ്ങളെക്കുറിച്ച് ആശ്രമത്തിന്‍റെ ട്രസ്റ്റ് ബോർഡ് മെംബർ ജോർജ്കുട്ടി ആഗസ്തി പ്രഭാഷണം നടത്തി.

സ്ഥാപക ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെച്ചൂക്കരോട്ടിനെ യോഗത്തിൽ ആദരിച്ചു. രൂ പത വികാരി ജനറാൾ  ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ ഫാ. സെ ബാ സ്റ്റ്യൻ പെരുനിലം, കോ ഡയറക്ടർ ഫാ. ടോമി കൊല്ലംപറമ്പിൽ, പഞ്ചായത്ത് പ്രസിഡ ന്‍റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെംബർ ജെസി ഷാജൻ, മെംബർമാരായ രാ ജു ജോർജ് തേക്കുംതോട്ടം, ബേബി വട്ടക്കാട്ട്, അന്പിളി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസം ഗിച്ചു.രാവിലെ നടന്ന കൂട്ടായ്മ മാർ ജേക്കബ് മുരിക്കൻ നയിച്ചു. തുടർന്ന് രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.