കോവിഡ് മഹാമാരിയിലും ലോക്ക് ഡൗണിലും ദുരിതത്തിലായ സഹജീവികൾക്ക് സ്നേഹത്തിന്റെ കരുതലും സഹായഹസ്തവുമൊരുക്കിയ മലനാട് ഡെവലപ്മെൻറ് സൊസൈറ്റിക്കും അതിനു ചുക്കാൻ പിടിക്കുന്ന ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ട യി ലിനും ആദരവ് അർപ്പിച്ച് പാറത്തോട് പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡണ്ട് ആയ ജോണിക്കുട്ടി മഠത്തിനകത്തിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തംഗങ്ങൾ പാറ ത്തോട് മലനാട് ഡെവലപ്മെൻറ് സൊസൈറ്റിയിലെത്തി അദ്ദേഹത്തെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചത്.

ഇതോടൊപ്പം സൊസൈറ്റി അസി.ഡയറക്ടർ ആൽബിൻ പുൽത്തകിടിയിലിനെയും പഞ്ചായത്ത് അധികൃതർ ആദരിച്ചു. ലോക് ഡൗണിൽ സമാനതകളില്ലാത്ത സഹായമാണ് പാറത്തോട് പഞ്ചായത്തിന് മലനാട് ഡ വലപ്മെന്റ് സൊസൈറ്റിയും ഫാദർ തോമസ് മറ്റമുണ്ടയിലും നൽകിയതെന്ന് പ്രസി ഡൻറ് ജോണിക്കുട്ടി പറഞ്ഞു. യോഗത്തിൽ വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, സ്‌റ്റാന്റിംഗ് കമിറ്റി ചെയർമാൻമാരായ ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാൽ, ഷേർളി വർഗീസ്, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.