മതവിദ്വേഷ പ്രസംഗം; പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, നടപടി വ്യാപക പരാതികൾക്ക് പിന്നാലെ

മതവിദ്വേഷ പ്രസംഗത്തിന് പിന്നാലെ മുൻ എംഎൽഎ പി.സി ജോർജിനെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്. തലസ്ഥാനത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളന വേദിയിൽ പ്രസംഗിക്കവെ വ്യാഴാഴ്‌ചയാണ് ഒരു മതവിഭാഗത്തിനെതിരെ ജോർജ് ശക്തമായ ഭാഷയിൽ വിദ്വേഷപ്രസംഗം നടത്തിയത്.

വ്യാപകമായി പരാതി ഉയർന്നതോടെ തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കോട്ടയം ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ജോർജിനെ കസ്‌റ്റഡിയിലെടുത്തത്.
പി.സി ജോർജുമായി പൊലീസ് തലസ്ഥാനത്തേക്ക് തിരിച്ചു. ഇവിടെയെത്തിച്ച് ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ്. ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.