ചോറ് വെച്ച് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാല്‍ ചോറിന്റെ നിറം വൈലറ്റാകും, ഇതെ ന്ത് പ്രതിഭാസമാണെന്നറിയാതെ വീട്ടുകാര്‍. കാഞ്ഞിരപ്പള്ളി പുത്തന്‍വീട്ടില്‍ സലീമിന്റെ വീട്ടിലാണ് കഴിഞ്ഞ രണ്ട് ദിവസമായി പാകം ചെയ്യുന്ന ചോറ് ഒരു ദിവസം കഴിഞ്ഞാല്‍ നിറം മാറുന്നത്. തിങ്കളാഴ്ചയാണ് ചോറിലെ നിറം മാറ്റം ശ്രദ്ധയില്‍പ്പെടുന്നത്. തലേന്നു ണ്ടാക്കി ചോറ് കോഴിക്ക് ഭക്ഷണമായി നല്‍കി. എന്നാല്‍ കോഴികള്‍ കഴിക്കാതെ ബാക്കി വെച്ച ചോറിലെ നിറം വൈലററ് നിറത്തിലായതായി വീട്ടുകരുടെ ശ്രദ്ധയില്‍പ്പെട്ടു.

പുറത്ത് വെച്ചതിനാല്‍ ഇഴജെന്തുക്കള്‍ കയറിയത് മൂലമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പരിസരവാസികള്‍ പറഞ്ഞതോടെ ഒരു ദിവസം ചോറെടുത്തു പാത്രത്തില്‍ അ ടച്ച് വെച്ചു. ചൊവ്വാഴ്ച രാവിലെ ടെുത്ത് നോക്കിയപ്പോള്‍ വിമ്ടും നിറം മാറിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പട്ടണത്തിലെ കടയില്‍ നിന്ന് അറി വാങ്ങിയതെന്ന വീ ട്ടുകാര്‍ പറയുന്നു. വീട്ടിലെ കിണറ്റിലെ വെള്ളം മറ്റുള്ളവരും ഭക്ഷണം പാകം ചെയ്യുന്ന തിനായി ഉപയോഗിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് വീട്ടമ്മ പറ ഞ്ഞു.

എന്തായാലും ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ അരികൊണ്ടുണ്ടാക്കിയ ചോറ് കഴിച്ച വീട്ടിലുള്ളവര്‍ക്ക് വ യര്‍ വേദന അനുഭവപ്പെട്ടിരുന്നതായും ഇവര്‍ പറഞ്ഞു.