ദീര്‍ഘവീക്ഷണമില്ലാതെ ഒരുപോലെ രണ്ട് പാലങ്ങള്‍ പൊളിച്ചതോടെ യാത്ര ദുരിതത്തി ലായി അഞ്ഞൂറോളം കുടുംബങ്ങള്‍. പാറത്തോട് വായനശാലയക്ക് സമീപത്തെ പാല വും പള്ളിപ്പടി ഗ്രേസി സ്‌കൂളിന് സമീപം സ്ഥിതിചെയ്യുന്ന പാലവും പുനര്‍ നിര്‍മാണ ത്തിനായി പൊളിച്ചതാണ് ജനങ്ങളെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ദേശിയ പാത183 പാ റത്തോട് നിന്ന് പുളിമൂട്, ഒരുമാനഗര്‍, അറഫാ മസ്ജിദ് ഭാഗം എന്നിവിടങ്ങളിലെ കു ടുംബങ്ങള്‍ ഇത് മൂലം കിലോമീറ്ററുകള്‍ ചുറ്റേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍.

രണ്ട് മാസം മുന്‍പാണ് വായനശാലയക്ക് സമീപത്തെ പാലത്തിന്റെ നിര്‍മാണം ആരംഭി ച്ചത്. വായന ശാലയക്ക് സമീപത്ത് തോടിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന് നിലവില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. പാലം പൊളിച്ചതോടെ പള്ളിപ്പടി പാലത്തിലൂടെയാണ് ഈ പ്രദേശത്തെ ആളുകള്‍ സഞ്ച രിച്ചിരുന്നത്. പുനര്‍ നിര്‍മാണത്തിനായി പൊളിച്ച വായന ശാലയക്ക് സമീപത്ത പാല ത്തിന്റെ നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല.എന്നാല്‍ കഴിഞ്ഞ ദിവസം പള്ളിപ്പടി യിലെ പാലം കൂടി പൊളിച്ചതോടെ പ്രദേശവാസികള്‍ക്ക് നാല് കിലോ മീറ്ററോളം ദൂരം ചുറ്റി സഞ്ചരിക്കണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

സ്‌കൂള്‍ തുറക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത് ഈ സമയത്തിനുള്ളില്‍ പുതിയ പാലം നിര്‍മിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സ്വകാര്യ വ്യ ക്തിയുടെ സ്ഥലത്ത് കൂടി യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് പഞ്ചായത്ത് അധികൃ തര്‍ അറിയിച്ചിരുന്നതെന്നും എന്നാല്‍ വാഹനങ്ങള്‍ കയറിപ്പേരുന്ന രീതിയില്‍ സജീകര ണം ഏര്‍പ്പെടുത്തിയിട്ടിലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഒരു പാലത്തിന്റെയെങ്കിലും നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകരുടെ ആവ ശ്യം.