കാഞ്ഞിരപ്പള്ളി : 43-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിനാഘോഷപരിപാടികള്‍ മെയ് 11 ശനി കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. രാവിലെ 10ന് രജിസ്‌ട്രേഷനെത്തുടര്‍ന്ന് ഖൂഥാ പ്രാര്‍ത്ഥനയ്ക്ക് വികാരി ജനറാള്‍ റവ.ഫാ.ജോര്‍ജ് ആ ലുങ്കല്‍ നേതൃത്വം നല്‍കും. പ്രതിനിധി സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ ഫാ. ജ സ്റ്റിന്‍ പഴേപറമ്പില്‍ സ്വാഗതം ആശംസിക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. പുതിയ ഫൊറോനകളുടെ പ്രഖ്യാപനം വികാരി ജനറാളും ചാന്‍ സലറുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി നിര്‍വഹിക്കും.

മുഖ്യാതിഥിയായി രൂപതാദിനാഘോഷ പരിപാടികളില്‍ സംബന്ധിക്കുന്ന ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശ്വാസവും ജാഗ്രതയും കൂട്ടായ്മ യും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്കും അ ദ്ദേഹം നേതൃത്വം നല്‍കും. ഫാ.കുര്യന്‍ താമരശേരി മോഡറേറ്ററാകും. മികച്ച കുടുംബകൂ ട്ടായ്മകളുള്ള ഇടവകകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകളും ട്രോഫികളും രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്ക ല്‍ എന്നിവര്‍ വിതരണം ചെയ്യും. കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഗായകസംഘം കൂട്ടായ്മാഗാനം ആലപിക്കും.

സമാപനസമ്മേളനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കുന്നതും പാസ്റ്ററല്‍ കൗണ്‍ സില്‍ സെക്രട്ടറി ഷെവ.വി.സി.സെബാസ്റ്റ്യന്‍ നന്ദി അര്‍പ്പിക്കുന്നതുമാണ്. അമല്‍ജ്യോതി കോളജ് ഗായകസംഘത്തിന്റെ സീറോ മലബാര്‍ സഭാഗാനത്തോടെ ആഘോഷ പരിപാടി കള്‍ സമാപിക്കും. ആഘോഷപരിപാടികളുടെ ക്രമീകരണങ്ങള്‍ക്കായി, അമല്‍ജ്യോതി കോളജ് മാനേജര്‍ റവ.ഡോ.മാത്യു പായിക്കാട്ടിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റി കള്‍ പ്രവര്‍ത്തിക്കുന്നു.