കാഞ്ഞിരപ്പള്ളി :മനുഷ്യന് ലോകാന്ത്യം വരെ നേർവഴി കാണിക്കാൻ പ്രാപ്തമായ വി ശുദ്ധ ഗ്രന്ഥമാണ് ഖുർആൻ എന്നും പ്രവാചക വചനങ്ങൾ അനുകരണീയവും അമൂല്യ വുമാണെന്നും ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അഭിപ്രായപ്പെട്ടു. നബിദിനാഘോഷ ങ്ങളുടെ ഭാഗമായി പൂതക്കുഴി മുഹിയദ്ദീൻ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നട ത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജമാ – അത്ത് പ്രസിഡൻറ് ടി.എ റാഫിജാന്റെ അധ്യക്ഷതയിൽ ചീഫ് ഇമാം മുഹമ്മദ് ഷാ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ ഗഫൂർ മൗലവി, ഗ്രാമ പഞ്ചായ ത്തംഗം പി. എ ഷെമീർ ,ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, റഫീഖ് ലത്തിഫ് , ടി എം.മുഹമ്മദ് ഹനീഫ, ടി.പി.സക്കീർ ,നാസർ സലാം, ഫൈസൽ കളരിക്കൽ , എം. ഐ. നൗഷാദ്,അൻസാരി കരിപ്പായിൽ, ടി.ഐ.നൗഷാദ് എന്നിവർ പ്രസംഗിച്ചു. ചട ങ്ങിൽ ഇക്കഴിഞ്ഞ എസ്. എസ്.എൽ.സി പ്ലസ് ടു, മദ്രസ പരീക്ഷകളിൽ ഉന്നത വിജ യം നേടിയവരെയും മുതിർന്ന മഹല്ല് അംഗങ്ങളെയും  ആദരിച്ചു. മദ്രസ കുട്ടികളുടെ കലാ മത്സരങ്ങളും നടത്തി.