എ​രു​മേ​ലി മ​ഞ്ഞ​ളാ​രു​വി​യി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ഈ​റ്റ​ത്തോ​ട്ട​ത്തി​ല്‍ കു​മാ​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (65)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് കു​മാ​ര​നെ എ​രു​മേ​ലി പോ​ലീ​സ് അറസ്റ്റ്ചെയ്തു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂന്ന് ​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കുമാരന്റെയും തങ്കയുടെ യും വീട്ടിൽ നിന്ന് അർദ്ധരാത്രി ബഹളം കേട്ട അയൽവാസികൾ പോലീസിന് ഫോൺ ചെയ്യുകയും സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പോ​ലീ​സ് എ​ത്തു​മ്പോ​ള്‍ ത​ങ്ക​മ്മ കി​ട​പ്പു​മു​റി​യി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു.തങ്കയുടെ ദേഹമാസകലം വെട്ടേറ്റ് മുറിഞ്ഞ നിലയിലാണ്. കു​മാ​ര​നെ വീ​ടി​നു​ള്ളി​ല്‍ നി​ന്നാണ് പോ​ലീ​സ് പി​ടി​കൂ​ടിയത്.

തെങ്ങ് കയറ്റ തൊഴിലാളിയായ കുമാരൻ വാക്കത്തികൊണ്ടാണ് വെട്ടിയതെന്ന് പോലീ സ് പറഞ്ഞു.ഇ​യാ​ള്‍ മാ​ന​സി​ക രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി​യ​ത്.