മുണ്ടക്കയത്ത് പോലീസിനെ അക്രമിച്ച ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. മൂന്ന് പേര്‍ക്കായി തെരച്ചില്‍ വ്യാപകമാക്കി.പെരുവന്താനം സ്വദേശി അഞ്ചലമറ്റം ഷിബു,മുണ്ടക്കയം സ്വദേശി ആനക്കൊമ്പ് എന്ന് വിളിക്കുന്ന നൈജു എന്നിവരാണ് പിടിയിലായത്.കിഴക്കേമുറിയില്‍ അഫ്‌സല്‍, പുലിക്കുന്ന് പുതുശേരിയില്‍ കുറുക്കന്‍ ബെന്നി എന്നു വിളി ക്കപ്പെടുന്ന ബെന്നി,കീച്ചാന്‍ പാറ പുതുപ്പറമ്പില്‍ ബിജേഷ് എന്നിവരാണ് പിടിയിലാകാനുള്ളത്.

ശനിയാഴ്ചയാണ് സംഭവം വിദേശമദ്യവില്പനശാലയിലേക്ക് പോകു ന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ആളുകളെ കeയ്യറ്റം ചെയ്യാന്‍ ഒരു സംഘമാളുകള്‍ ശ്രമിക്കുന്നതിനെപ്പറ്റി അന്വേഷിക്കാനെത്തിയതായിരു ന്നു പോലീസ് സംഘം.ബീവറേജ് ഓട്ടം തങ്ങള്‍ക്ക് അവകാശപെട്ടതാണന്ന പറഞ്ഞായിരുന്നു സംഘം വഴി തടയുകയും കയ്യേറ്റവും നടത്തിയത്. ഇവിടെവച്ച് പ്രതികള്‍ പോലീസുമായി വാക്കേറ്റമുണ്ടാവുകയും അഞ്ചു പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതികളെ പിടികൂടി വാഹനത്തില്‍ കയറ്റി സ്റ്റേഷനിcലക്ക് കൊണ്ടുപോ കാന്‍ ശ്രമിക്കവെ ഇവര്‍ ടൗണില്‍ വച്ച്. ചാടി രക്ഷപ്പെടുകയായിരുന്നു.. പോലിസ് സംഘം ഇവരെ പിന്തുടര്‍ന്നെങ്കിലും ഷിബുവിനെ മാത്രമാണ് പിടികൂടാനായത്. അക്രമിസംഘത്തിലെ മറ്റുള്ളവര്‍ പോലീസിനെ അക്ര മിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മുണ്ടക്കയം സ്വദേശി ആന ക്കൊമ്പ് എന്ന് വിളിക്കുന്ന നൈജുവിനെ രാത്രിയോടെ പോലീസ് പിന്നീട് പിടികൂടി പിടികൂടി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ വ്യാപകമാക്കി.പോ ലീസിന്റെ കൃത്യവിലോപവും പൊതുസ്ഥലത്തെ ക്രമസമാധനവും തടസ പ്പെടുത്തിയതിനുമാണ് കേസ്.പിടിയിലായവരെ റിമാന്‍ഡു ചെയ്തു.

അഡീഷണല്‍ എസ്‌ഐ സുരേഷ്‌കുമാര്‍,സിപിഒ ബെന്നി,സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്.