കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എ.കെ ജെഎം സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പഠനോപകരണ വിതരണം. വാര്‍ഡിലെ നാല്പത്തി നാല് വിദ്യാര്‍ത്ഥികള്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപ വിലവരുന്ന ബാഗു കളടക്കമുള്ള പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.മികച്ച വിജയം കരസ്ഥമാ ക്കിയ എന്‍ എസ് എസ് യൂണിറ്റംഗങ്ങള്‍ക്ക് യോഗത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.യോഗo പ്രസിഡണ്ട് ഷക്കില നസിർ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ എ.കെ ജെഎം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സാല് വിന് അഗസ്റ്റിന് അധ്യ ക്ഷത വഹിച്ചു.പഞ്ചായത്തംഗം റിജോ വാളാന്തറ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ മാരാ യ ജോജോ ജോസഫ്, ബിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.എ.കെജെഎം സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ദത്ത് ഗ്രാമം കൂടിയാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ കരിമ്പുകയം.