കാഞ്ഞിരപ്പള്ളി: നിർഭയത്വമാണ് മതം,മതേതരത്വാമാണ് അഭിമാനം എന്ന പ്രമേയ ത്തിൽ കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ച് കെഎൻഎം കോട്ടയം ജില്ലാ കമ്മിറ്റി സംഘാടകസമിതി രൂപീകരി ച്ചു. പി എച്ച് ജാഫർ ചെയർമാനും, ഷാജഹാൻ എച്ച്  ജനറൽ കൺവീനറുമാണ് റ്റി.എം ഫസലുദ്ദീൻ, കെബീർ പട്ടിമറ്റം,മക്കാർ കുമ്മനം ,വി.പി കുഞ്ഞുമുഹമ്മദ് വലിയവീ ട്ടിൽ, കൊച്ചുമുഹമ്മദ് വലിയവീട്ടിൽ എന്നിവർ രക്ഷാധികാരികളും. വിവിധ വകു പ്പുകളിലായി, ദഅവത് ചെയർമാൻ അസ്ഹർ ഫാറൂഖി, കൺവീനർ അക്ബർ സ്വലാ ഹി.

പബ്ലിസിറ്റി ചെയർമാൻ നജീബ് കാഞ്ഞിരപ്പള്ളി, കൺവീനർ തൗഫീഖ് പത്തനാട്, പ്രോഗ്രാം നാസർ മുണ്ടക്കയം, കൺവീനർ പി.പി.എം നൗഷാദ്, സാമ്പത്തികം ചെയർ മാൻ പരീത് വി കെ , കൺവീനർ സുധീർ ഏറ്റുമാനൂർ .മീഡിയ ചെയർമാൻ കെ എം എ നാസർ മുണ്ടക്കയം,കൺവീനർ  ടി എ ശിഹാബുദ്ദീൻ.  രജിസ്ട്രേഷൻ  ചെയർമാൻ ജമാൽ പത്തനാട് കൺവീനർ സഫീർ ഈരാറ്റുപേട്ട. ട്രാൻസ്പോർട്ടേഷൻ ചെയർമാൻ യൂനിസ് കൺവീനർ ബുഹാരി എന്നിവരെയും തെരഞ്ഞെടുത്തു.

കാഞ്ഞിരപ്പള്ളി സലഫി സെന്ററിൽ വെച്ച് നടന്ന യോഗം  കെഎൻഎം ജില്ലാ പ്രസിഡ ന്റ് പി എച്ച് ജാഫർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി എ അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷ ത വഹിച്ചു.   ഷാജഹാൻ എച്ച്,ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ്  നാസർ മുണ്ടക്കയം  അബ്ദുൽ അസീസ് മൗലവി,ഹാരിസ് പി എം,ഇർഷാദ് കെ എം,നസീർ റ്റി എച്ച്,ഇബ്രാഹിം കുട്ടി കുമ്മനം  തുടങ്ങിയവർ സംസാരിച്ചു