ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കാണ് നടക്കുക. ധനമ ന്ത്രിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക്‌ തിരുവനന്തപുരം ഗോര്‍ക്കി ഭവനി ല്‍ ആണ് നറുക്കെടുപ്പ്.സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക.

ഭാഗ്യശാലിക്ക് വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ കയ്യില്‍ കിട്ടും.
2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്.രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക് ലഭിക്കും.മൂന്നാം സമ്മാനം ഒരു കോടി രൂപ വീ തം പത്ത് പേര്‍ക്കാകും ലഭിക്കുക.ആകെ 126 കോടി രൂപയുടെ സമ്മാനമാകും ഉണ്ടാ കുക.

അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക.ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.ഓണം ബംപര്‍ ടിക്കറ്റിന് ഇക്കുറി റെക്കോര്‍‍ഡ് വില്‍ പനയാണ് നടന്നത്.500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബംപര്‍ ടിക്കറ്റിന്‍റെ വി ല.67 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ 66 ലക്ഷത്തിലേറെ വിറ്റുപോയി.ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്.ഇവിടെ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്.രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂര്‍ ജില്ലയാണ്.ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതിന്‍റെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാന ത്തെ ത്തിയത്.