കോരുത്തോട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നാഗർകോവിലിൽ നിന്നും ക ണ്ടെത്തി.കോരുത്തോട് പഞ്ചായത്തിൽ താന്നിക്കാപ്പാറ ജോജിയുടെ മകൻ റ്റോം. റ്റി . ജോജിയെ ആണ് കണ്ടെത്തിയത്. രാവിലെ സ്കൂളിൽ പോകുവാൻ ഇറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പതിവ് സമയം കഴിഞ്ഞു കുട്ടിയെ കാണാത്ത തി നെ തുടർന്ന് മാതാപിതാക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകിയിരുന്നു. വാക്സിൻ എടുക്കാൻ വിസ്സമ്മതിച്ചാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.
പ്രാഥമിക അന്വേഷണത്തിൽ പോലീസ് നായ ചേതക്ക് പുഴയുടെ തീരം വരെ ഓടിയെ ത്തിയത് നാടിനെ ആശങ്കയിലാഴ്ത്തിയി രുന്നു. തുടർന്ന് രാത്രി പതിനൊന്നേ മുക്കാ ലോട് കൂടി കുട്ടിയുടെ ഫോണിലെ വാട്സആ പ്പ് ഓൺ ചെയ്തപ്പോൾ പോലീസ് ലൊക്കേ ഷൻ കണ്ടുപിടിക്കുയായിരുന്നു.  നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ ആണെന്ന് മന സ്സിലാക്കിയ പോലീസ് അവിടേക്ക് വിവരം നൽകുകയും റെയിൽവേ പോലീസ് കുട്ടി യെ തടഞ്ഞുവെക്കുകയും ആയിരുന്നു.