കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 87 വയസുകാരി മറിയാമ്മ ഇത്തവണ ഓ ണമുണ്ടത് പുഞ്ചിരിയോടെ . വര്‍ഷങ്ങളായി അസാധാരണ വളര്‍ച്ചയുള്ള തൈറോയ്ഡ് അമ്മച്ചിയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു .തൈറോയ്ഡിന്റെ അമിത വളര്‍ച്ചകാരണം കടുത്ത ശ്വാസം മുട്ടല്‍ ,ഭക്ഷണം ഇറക്കാന്‍ ബുദ്ധി മുട്ട് തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ വര്‍ഷ ങ്ങളായി മറിയാമ്മയെ അ ലട്ടിയിരുന്നു. ഇതിന് പരിഹാരം തേടി പല ആശുപതികളെയെയും ഡോക്ട ര്‍മാരെയും സമീപിച്ചെങ്കിലും ,പ്രായാധിക്യവും ,തൈറോയ്ഡിന്റെ അസാ ധാരണ വലിപ്പം മൂലമുള്ള സങ്കീര്‍ണ്ണതകളും കണക്കിലെടുത്ത് എല്ലാവരും കയ്യൊഴിയുകയായിരുന്നു .

മകന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ച് , മേരിക്വീന്‍സ് മിഷന്‍ ആശുപത്രി യിലെ ലാപ്പറോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ ക്ടര്‍ ജോര്‍ജ് മോഹനെ സമീപിക്കുകയും വിശദ പരിശോധനകള്‍ക്കു ശേ ഷം ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും ചെയ്തു. ഡോ .ജോര്‍ജിന്റെ യും അനസ്‌തേഷിയോളജിസ്‌ററ് ഡോ .പ്രദീപിന്റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത് .ശസ്ത്രക്രിയ അതി സങ്കീര്‍ണ്ണമായിരുന്നെന്നും മുഴ വള ര്‍ന്ന് കഴുത്തിലെ രക്തക്കുഴലിനെയും ശ്വാസനാളിയെയും ഞെരുക്കുകയും നെഞ്ചുംകൂടിനുള്ളിലേക്കു വളരുകയും ചെയ്തിരുന്നെന്ന് ഡോ .ജോര്‍ജ് അ റിയിച്ചു .

സാധാരണ തൈറോയ്ഡിന്റെ തൂക്കം 25 മുതല്‍ 30 ഗ്രാമായിരിക്കെ ശസ്ത്ര ക്രിയക്ക് ശേഷം പുറത്തെടുത്ത തൈറോയ്ഡ് ഗ്രന്ഥിയുടെ തൂക്കം അരക്കി ലോയിലധികമാണ്. ശസ്ത്രക്രിയക്ക് ശേഷം ശ്വാസം മുട്ടലോ ,സ്വര വ്യത്യാ സമോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ മറിയാമ്മ പൂര്‍ണ്ണ ആരോഗ്യവതിയാ യിരിക്കുന്നു. ഈ പൊന്നോണ ദിനത്തില്‍ കുടുംബാംഗങ്ങളുമൊത്തു ഏറെ സന്തോഷവതിയാണ് മറിയാമ്മച്ചി.