കാണാതായ വളർത്തു പൂച്ചയെ തിരികെ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് എറണാ കുളം സ്വദേശിയായ ഡെയ്സി ജോസഫ്. വളർത്തു പൂച്ചയെക്കുറിച്ച് വിവരം നൽകുന്നവ ർക്ക് പാരുതോഷികം പ്രഖ്യാപിച്ച് ഡെയ്സി കാത്തിരിക്കുന്ന വിവരം നേരത്തെകാഞ്ഞിര പ്പള്ളി റിപ്പോർട്ട്സ് വാർത്ത ചെയ്തിരുന്നു.
ആഴ്ചകൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഡെയ്സിയ്ക്ക് തൻ്റെ കുഞ്ഞുകുട്ടനെന്ന വളർത്തു പൂച്ചയെ ഇപ്പോൾ തിരികെ ലഭിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ പ്രവർത്തിക്കുന്ന മറ്റത്തിൽ മീറ്റ് & ചിക്കൻ സെൻ്റർ ഉടമ കൂടിയായ ജോമോ നാണ് തൻ്റെ കടയിലെത്തിയ പൂച്ചയെ കെണിവച്ച് പിടിച്ച് ഡെയ്സിയ്ക്ക് കൈമാറിയത്. കാഞ്ഞിരപ്പള്ളി സുഖോദയ ആയുർവ്വേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇ വർക്ക് ഇവിടെയെത്തി പൂച്ചയെ കൈമാറുകയായിരുന്നു. തുടർന്ന് താൻ പ്രഖ്യാപിച്ച പാരിതോഷിക തുകയായ അയ്യായിരം രൂപ ഡെയ്സി ഇവർക്ക് നൽകി. പൂച്ചയെ തിരി കെ ലഭിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ഡെയ്സി പറഞ്ഞു.
കൃത്യമായ ഭക്ഷണം ലഭിക്കാത്തതിൻ്റെ ക്ഷീണം ഉണ്ടെങ്കിലും തൻ്റെ കുഞ്ഞുകുട്ടൻ ഉടൻ തന്നെ ആരോഗ്യം വീണ്ടെടുക്കും  എന്ന പ്രതീക്ഷയിലാണ് ഡെയ്സി.എറാണകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കൽ ഡെയ്സി ആയുർവ്വേദ ചികിത്സയ്ക്കായാണ് കാ ഞ്ഞിരപ്പള്ളിയിലെത്തിയത്. ഫ്ലാറ്റിലെ തൻ്റെ സന്തത സഹചാരിയായ കുഞ്ഞുകുട്ടനെ യും ഇവർ ഒപ്പം കൂട്ടുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് ഒരു ദിവസം കു ഞ്ഞുകുട്ടനെ കാണാതായി.തുടർന്നാണ് തൻ്റെ വളർത്തു പൂച്ചയെക്കുറിച്ച് വിവരം നൽ കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇവർ വഴിയിലുടനീളം പോസ്റ്റർ പതിച്ചതും മാധ്യമങ്ങളിൽ ഇക്കാര്യ വാർത്തയായതും. ഇപ്പോൾ തിരികെ കിട്ടിയ കുഞ്ഞുകുട്ട നുമായി എറണാകുളത്തേയ്ക്ക് യാത്ര തിരിക്കാനൊരുങ്ങുകയാണ് ഡെയ്സി.