സംസ്ഥാനത്ത് കുപ്പിവെളളത്തിന്റെ വില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വില കുറയ്ക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന് അധി കാരമില്ലെന്നും കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതാണ് എന്നും ചൂണ്ടിക്കാട്ടി കുപ്പി വെളള ഉല്‍പാദകരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

വില വര്‍ധന വിഷത്തില്‍ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. കുപ്പിവെളളത്തെ അവശ്യവസ്തു ക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി, കുപ്പിവെളള ഉല്‍പാദകരുടെ എതി ര്‍പ്പിനെ മറികടന്നായിരുന്നു വില കുറച്ചത്.

ആറു രൂപയില്‍ താഴെ മാത്രം നിര്‍മാണ ചെലവുളള കുപ്പിവെളള ശരാശരി എട്ടു രൂപ വിലയ്ക്കാണു കമ്പനികള്‍ കടകളില്‍ കൊടുക്കുന്നത്. ഇതില്‍ 12 രൂപയോളം ലാഭമെടുത്ത് വ്യാപാരികള്‍ വില്‍ക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ കണ്ടെത്തല്‍. തുടര്‍ന്നായിരുന്നു വില കുറയ്ക്കാനുളള തീരുമാനം. ബിഐഎസ് ഗുണനിലവാരമുളള കുപ്പിവെളളം മാത്രമേ വില്‍ക്കാവൂ എന്നും നിഷ്‌കര്‍ച്ചിട്ടുണ്ട്.