കൃഷി സ്ഥലങ്ങളെ വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിയമ ത്തില്‍ മാറ്റം വരുത്തണമെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. 1972-ലെ വന്യജീവി സംരക്ഷണ നിയമമാണ് ഇന്നുംതുടരുന്നത്. വന്യ മൃഗങ്ങള്‍ ഇന്ന് നാട്ടിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന സ്ഥിതിയാണ് ഇതിന് മാറ്റമു ണ്ടാകാന്‍ ഇടപെടീല്‍ നടത്തണമെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു.
പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. അംഗത്വവിതരണം നടത്തി. മണ്ഡല പ്രസിഡന്റ് ഷാജി പുതിയപറമ്പില്‍ അധ്യക്ഷത വ ഹിച്ചു. ഗവ ചിപ്പ് വീപ്പ് ഡോ.എന്‍. ജയരാജ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം, അജു പനയ്ക്കല്‍, റിജോ വാളാന്തറ, ജെസി ഷാജന്‍, ജോളി മടുക്കക്കുഴി, ടി.ജെ. മോഹനന്‍, റോസമ്മ പുളിക്കല്‍, വിമല ജോസഫ്, സ്റ്റാനിസ്ലാവോസ് വെട്ടിക്കാട്ട്., റെജി കൊച്ചു പറമ്പില്‍, മാത്യു മടുക്ക ക്കുഴി എന്നിവര്‍ പ്രസംഗിച്ചു.