കാഞ്ഞിരപ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം  രാവിലെ 7 മു തല്‍ വൈകിട്ട്  7വരെയായി ക്രമീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയി ല്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളുടെയും, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍  പ്രതിനിധികളുടെയും യോഗത്തിലാണ് പുതിയ തീരുമാനം.

ഓണക്കാലത്തെ  തിരക്കില്‍ സമ്പര്‍ക്കം മൂലം ഉള്ള സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതി നും വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും വേ ണ്ടിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചത്. ഇതുവരെ രാവിലെ 8 മുതല്‍ 6 വരെയാ യിരുന്നു. ഹോട്ടലുകളി ല്‍  രാവിലെ 7 മുതല്‍ വൈകിട്ട്  7വരെ ഇരുന്നു കഴിക്കാനും അ തിന് ശേഷം 7  മുതല്‍ മുതല്‍ 9 വരെ പാര്‍സല്‍  മാത്രം നല്‍കാനും തീരുമാനിച്ചു.