കാഞ്ഞിരപ്പള്ളി: മേരിക്വീന്‍സ് മിഷന്‍ ആശുപത്രി എന്‍ഡോക്രൈനോളജി വിഭാഗത്തി ന്റെ ആഭിമുഖ്യത്തില്‍  ഞായറാഴ്ച വിദഗ്ധരുടെ  നേതൃത്വത്തില്‍ തൈറോയ്ഡ് രോ ഗനിര്‍ണ്ണയ – പുനര്‍ചികിത്സാ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടക്കും. ആശു  പത്രി നടുത്തളത്തില്‍ രാവിലെ  8 മണിക്കാരംഭിക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത് ഡോ.രാജീവ് ഫിലിപ്പ്, ഡോ. അശ്വിനി.എം, ഡോ.ഡോണ്‍  ഡേവിഡ് എന്നിവരുടെ നേതൃ ത്വത്തിലുള്ള വിദഗ്ധരാണ്. തൈറോയ്ഡ് മരുന്നുകളുടെ ശരിയായ ഉപയോഗക്രമം എന്ന വിഷയത്തില്‍  ഡോ.ഗ്ലോഡിയ  ജോര്‍ജ്  ക്ലാസ് നയിക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 350 രൂപ  ചിലവുവരുന്ന  തൈറോയ്ഡ് രോഗനിര്‍ണ്ണയ  രക്തപരിശോധന 50  രൂപയ്ക്കു ലഭിക്കും.  ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക്എന്‍ഡോക്രൈനോളജിസ്റ്റിന്റെ സൗജന്യ കണ്‍സള്‍റ്റേഷന്‍ ,തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക്  കണ്‍സള്‍റ്റേഷന്‍, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എന്നിവയില്‍ 50 ശതമാനം കുറവും ലഭി ക്കും. ക്യാമ്പില്‍ പങ്കെടുത്തവരില്‍ സര്‍ജറി  ആവശ്യമുള്ളവര്‍ക്ക് ചാര്‍ജുകളില്‍ 25 ശതമാനം കുറവും ലഭിക്കുന്നതാണ്. തളര്‍ച്ച മസിലുകള്‍ക്ക് വേദന ,പെട്ടെന്നുള്ള വണ്ണം വയ്ക്കല്‍ ,വണ്ണം കുറയല്‍  ,തൊണ്ടയില്‍ മുഴ ,മലബന്ധം ,ഏകാഗ്രതക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ തൈറോയ്ഡ് രോഗത്തിന്റേതാവാമെന്നതിനാല്‍ ,ഈ ലക്ഷണങ്ങള്‍ ഉള്ള വര്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ  വിവരങ്ങള്‍ക്ക്  04828 201300 ,201400 നമ്പരുകളില്‍  വിളിക്കാവുന്നതാണ്.