അനീതിയുടെ മാര്‍ഗ്ഗത്തിലൂടെ വിദ്യാഭ്യാസ പ്രക്രിയയെ കളങ്കപ്പെടുത്തുന്ന വാര്‍ ത്ത കളാണ് നാം ഇപ്പോള്‍ ശ്രവിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ പോലും അക്കാ ദമിക നിലവാരത്തെ ബാധിക്കുന്ന തരത്തിലുള്ള പല പ്രശ്‌നങ്ങളും നിലനില്‍ക്കു മ്പോ ള്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനായിരിക്കണം നാം പ്രാധാന്യം നല്‍കേണ്ടത്. യോ ഗ്യത നേടിയെടുക്കുന്നതിനായി വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏത് വിധേ നയും അതിനായി ശ്രമിക്കുന്നത് ഈ മേഖലയ്ക്ക് ഒരിക്കലും ഭൂഷണമല്ലന്നും കാഞ്ഞി രപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളുടെ 2022- 23 അധ്യയനവര്‍ഷത്തെ മെ രിറ്റ് ഡേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു .

ഈ അവസ്ഥ യിലും ധാര്‍മ്മിക മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ട് നമ്മുടെ സ്ഥാപന ങ്ങള്‍ പ്രശംസ നീയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു എന്നുള്ളത് ശ്ലാഘനീയമാണ്. അ തുകൊണ്ടാണ് ആനുകാലികമായ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ധീരത യോടെ മുന്നേറുവാന്‍ നമുക്കാവുന്നത്. സദാചാരമൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ധാര്‍മ്മിക ശക്തി യോടെ മുന്നേറാനും എക്കാലവും സമൂഹത്തിന് മുന്‍പില്‍ സാക്ഷ്യം കൈമാറുവാനും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച രൂപതാ സിഞ്ചെല്ലൂസ് റവ. ഡോ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പഠനനിലവാരത്തോടൊപ്പം ചെറുപ്രായത്തില്‍ തന്നെ സംവദിക്കാന്‍ ഉപ കരിക്കുന്ന വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുകവഴി സമൂഹത്തിന്റെ മുഖ്യധാ രയിലേക്ക് യുവാക്കള്‍ക്ക് കടന്നുവരാന്‍ കഴിയുന്നു എന്ന് പരാമര്‍ശിക്കുകയുണ്ടായി.
അദ്ധ്യാപക അവാര്‍ഡ് ജേതാവ് സി. ജിജി പുല്ലത്തിലിനെ ആദരിച്ചു.രൂപതാ കോര്‍പ്പ റേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് അയിലൂപറമ്പില്‍, ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരി ന്തിരിക്കല്‍,കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഡോ. ബിനോജ് എം. ജേക്കബ്, അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് സാവിയോ എന്നിവര്‍ സംസാരിച്ചു.