തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് രാഷ്ട്രീയ ഗൂഢാലോചന

മീനച്ചിൽ ഈസ്റ്റ്‌ അർബൻ കോ – ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബാങ്ക് ചെയർമാൻ കെ.എഫ് കുര്യനും ജില്ലാ പഞ്ചായത്ത്‌ അംഗവും ബാങ്ക് വൈസ് ചെയർമാനുമായ അഡ്വ. ഷോൺ ജോർജും ആരോപിച്ചു. സഹകരണ മേഖലയിൽ വളരെ മാന്യമായി പ്രവർത്തിക്കുകയും കേരളത്തിലെ തന്നെ മികച്ച ബാങ്കെന്ന് പേരെടുത്തിട്ടുള്ള മീനച്ചിൽ ഈസ്റ്റ്‌ അർബൻ ബാങ്കിന് നേരെ നടക്കുന്ന കയേറ്റ ശ്രമം നിയമപരമായും ജനാധിപത്യ രീതിയിലും ചെറുക്കുമെന്നും ഇടത് കൊള്ളക്കാരിൽ നിന്നും ഈ ബാങ്കിനെ എന്ത് വില കൊടുത്തും രക്ഷിക്കുമെന്നും ഇരുവരും പറഞ്ഞു.