കാഞ്ഞിരപ്പള്ളി : യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിൽ സഹോദരന്‍ അറസ്റ്റിൽ. ആനക്കല്ല് ഉടുമ്പനാംകുഴി കുന്നേൽ വീട്ടിൽ സിജോ മകൻ സനൽ (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വ്യാഴാഴ്ച രാത്രി തന്റെ സഹോദരനായ സുനിലുമായി വീട്ടില്‍ വച്ച് വഴക്കുണ്ടാവുകയും തുടർന്ന് റബർ വെട്ടാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിക്കത്സയിലാണ്. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.