കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോ ലീത്ത അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയ ത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ രൂപതയുടെ മുൻ അ ദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സീറോ മലബാർ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ എന്നിവർ സംസാരിക്കും .

മാർ ജോസഫ് പവ്വത്തിൽ പിതാവിനോട് ചേർന്ന് വിവിധ തലങ്ങളിൽ ശുശ്രൂഷ ചെയ്തവ രുടെ പ്രതിനിധികൾ തങ്ങളുടെ ഓർമ്മകൾ സമ്മേളനത്തിൽ പങ്കുവയ്ക്കും. വൈദിക രും സന്യാസിനികളും ഉൾപ്പെടെ രൂപതയിലെ വിശ്വാസിസമൂഹം പങ്കെടുക്കുന്ന സ മ്മേളന ക്രമീകരണങ്ങൾക്ക് രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമ റ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. കുര്യൻ താമരശ്ശേരി, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, ഫാ. സ്റ്റാൻ ലി പുള്ളോലിക്കൽ എന്നിവർ നേതൃത്വം നൽകും