പഴയ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിനും എട്ടുനോമ്പാചര ണത്തിനും കൊടിയേറ്റി.ഓഗസ്റ്റ് 31  മുതല്‍ എട്ടുവ രെ നടക്കുന്ന തിരുനാളില്‍ പങ്കെടു ക്കാന്‍ ആണ്ടുതോറും ആയിരക്കണക്കിന് മരിയഭക്ത രാണ് പഴയപള്ളിയില്‍ എത്തു ന്നത്. ഇരുപതിനായിരത്തോളം വിശ്വാസികള്‍ക്ക് വിശുദ്ധ കര്‍മങ്ങളില്‍ ഒരേ സമയം പങ്കെ ടുക്കുവാനുള്ള സൗകര്യം വിശാലമായ പന്തലില്‍ ഒരുക്കിയിട്ടുണ്ട്.പരമ്പരാഗതമായി നടത്തിവരുന്ന നേര്‍ച്ചഊണു വിതരണത്തിന് വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ദൂരസ്ഥലങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് വിശ്രമസൗകര്യം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ജാതിമതഭേദമെന്യേ അക്കരയമ്മയുടെ അനുഗ്രഹം പ്രാ പിക്കുവാന്‍ എല്ലാവരും എത്തുന്നതു കാഞ്ഞിരപ്പള്ളിയുടെ മതസൗഹാര്‍ദത്തി ന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.31ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, നാലിന് കൊടിയേറ്റ്, നൊവേന, വിശുദ്ധകുര്‍ബാന – ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ എല്ലാ ദിവസവും രാവിലെ അഞ്ചിനും 6.30നും 8.15നും 10നും 12നും 2.15നും വൈകുന്നേരം 4.30നും 6.30നും വിശുദ്ധകുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, റംശ, നൊവേന.വിവിധ ദിവസങ്ങളില്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം, ഫാ. മാത്യു വള്ളിപ്പറന്പില്‍, ഫാ. വര്‍ഗീസ് മരങ്ങാട്ട്, ഫാ. മനുരാജ് ജൂഡ് പുത്തന്‍വീട്ടില്‍, ഫാ. പീറ്റര്‍ കിഴക്കേല്‍, ഫാ. തോമസ് കപ്യാരുമലയില്‍ എസ്‌ജെ, ഫാ. തോമസ് മണിക്കൊന്‌പേല്‍, ഫാ. ആന്റണി വാതല്ലൂക്കുന്നേല്‍, ഫാ. ജോര്‍ജ് അനന്തക്കാട്ട്, ഫാ. മാത്യു പുത്തന്‍പറന്പില്‍, ഫാ. ദേവസ്യാ കിഴക്കേവയലില്‍, ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ജോസഫ് ചിറ്റടി, ഫാ ജോര്‍ജ് കുഴിക്കാട്ട്, ഫാ. ബ്രിജേഷ് പുറ്റുമണ്ണില്‍, ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, ഫാ. ജോണ്‍ വാഴപ്പനാടി, ഫാ. വര്‍ഗീസ് കിളികൊത്തിപ്പാറ, ഫാ. വര്‍ഗീസ് ചിറയ്ക്കല്‍, ഫാ. ജോണ്‍ തകിടിപ്പുറത്ത്, ഫാ. ജോര്‍ജ് പുല്ലാന്തനാല്‍, ഫാ. ജസ്റ്റിന്‍ മതിയത്ത്, ഫാ. നീല്‍ ചടയമുറി, ഫാ. ബിജോ മേപ്പുറത്ത് സിഎസ്എസ്ആര്‍, ഫാ. സക്കറിയാസ് ഇല്ലിക്കമുറി, ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട്, ഫാ. സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍, ഫാ. മാത്യു തുണ്ടിയില്‍, ഫാ. ജേക്കബ് നെടുംതകിടി, ഫാ. മാത്യു നിരവത്ത്, ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേല്‍, ഫാ. വര്‍ഗീസ് ഞള്ളിമാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, ഫാ. ജോസഫ് കൊച്ചുവീട്ടില്‍, ഫാ. ചാള്‍സ് കൊച്ചുചിറയില്‍ എംസിബിഎസ്, ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, റവ.ഡോ. ജയിംസ് ചവറപ്പുഴ, ഫാ. തോമസ് ഇലവനാമുക്കട, ഫാ. മാത്യു വാണിയപ്പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കുന്പുക്കാട്ട്, ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്‌ജെ, ഫാ. സിറിയക് മാത്തന്‍കുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.